തെരുവുനായ്‌ക്കളുടെ ആക്രമണം ഒരു ഭാഗത്ത് ഉണ്ടെങ്കിലും വീടുകളിൽ വളർത്തുന്ന നായകൾ എന്നും നമ്മുക്ക് പ്രിയപ്പെട്ടവ തന്നെയാകും. മറ്റു നായ്‌ക്കളിൽ നിന്ന് കടിയേൽക്കാതെയും രോഗങ്ങൾ വരാതെയും എല്ലാം നാം അവയെ സംരക്ഷിക്കും. ചെറിയ രീതിയിൽ അവയ്‌ക്ക് വരുന്ന രോഗങ്ങളെ നമ്മുക്ക് വേഗത്തിൽ തിരിച്ചറിയാവുന്നതാണ്. എന്നാൽ നായകളിൽ വരുന്ന വൃക്ക രോഗങ്ങളെയോ . മനുഷ്യരെപ്പോലെ, നായ്‌ക്കൾക്കും വൃക്കകൾ ഒരു സുപ്രധാന ശരീര അവയവമാണ്. രക്തസമ്മർദ്ദം നിയന്ത്രിക്കാനും ചുവന്ന രക്താണുക്കളുടെ ഉത്പാദനം വർദ്ധിപ്പിക്കാനും കാൽസ്യം മെറ്റബോളിസമാക്കാനും അവയവത്തിന്റെ ഫലപ്രദമായ പ്രവർത്തനം ആവശ്യമാണ്.
നായ്‌ക്കളിൽ വൃക്ക രോഗം വന്നാൽ പലപ്പോഴും അവ സുഖപ്പെടുത്താൻ സാധിക്കാറില്ല. അതിനാൽ തന്നെ രോഗം വരാതെ നോക്കുക എന്നതാണ് പ്രധാനം. അതിന് സഹായിക്കുന്ന ചില വഴികളാണ് ചുവടെ പറയുന്നത്.
വിശാംശം നിറഞ്ഞ വസ്തുക്കൾ കഴിക്കുന്നത് തടയുക
മനുഷ്യരെ പോലെ തന്നെ വിഷാംശം നിറഞ്ഞ വസ്തുക്കൾ നായ്‌ക്കളുടെ ശരീരത്തിൽ പ്രവേശിക്കാതെ ശ്രദ്ധിക്കേണ്ടത് വളരെ ആവശ്യമായ കാര്യമാണ്. പലപ്പോഴും നമ്മുടെ കണ്ണ് തെറ്റിയാൽ ഇവ രാസവസ്തുക്കൾ അടങ്ങിയ എന്തെങ്കിലും വസ്തുക്കൾ കഴിക്കാറുണ്ട്. ഈ സാഹചര്യം പാടെ ഒഴിവാക്കണം. രാസവസ്തുക്കൾ, ലിക്യുഡുകൾ എന്നിവ നായ എത്തിപ്പെടാത്ത സ്ഥലങ്ങളിൽ സൂക്ഷിക്കണം.ഉള്ളി, വെളുത്തുള്ളി, മുളക്, ചോക്കലേറ്റ്, ചോളം, മദ്യം, മറ്റ് വിഷാംശമുള്ള ഭക്ഷണം തുടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ഒരിക്കലും അവയുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തരുത്.
വെള്ളം ധാരാളം കുടിക്കാൻ ശീലിപ്പിക്കുക
നായ്‌ക്കളും ധാരാളം വെള്ളം കുടിക്കേണ്ടത് പ്രധാനമാണ്. ഇത് നായ്‌ക്കളിൽ ഊർജ്ജസ്വലത നിലനിർത്താൻ കാരണമാകും . ഒരു കിലോ ശരീരഭാരത്തിന് 2 ഔൺസ് വെള്ളം എന്ന രീതിയിലാണ് നായ്‌ക്കൾ വെള്ളം കുടിക്കേണ്ടത്. വെള്ളം അമിതമായി കുടിക്കുന്നുണ്ടെങ്കിൽ അവയെ അതിൽ നിന്ന് വിലക്കരുത്. അത്തരത്തിൽ വിലക്കിയാൽ അത് അവയിൽ വിപരീത ചിന്തയാകും ഉണ്ടാക്കുക.
സ്ഥിരമായ നിരീക്ഷണങ്ങൾ
നായ്‌ക്കളെ ഇടവേളകളിൽ പരിശോധനകൾക്ക് വിധേയമാക്കുക. ഇതിലൂടെ അവയ്‌ക്ക് രോഗം ഉണ്ടോ എന്നതിന്റെ പ്രാഥമിക ലക്ഷണങ്ങൾ കണ്ടെത്താൻ സാധിക്കുന്നതാണ്.പാരമ്പര്യം
നായകളെ സംബന്ധിച്ച് അവയുടെ പാരമ്പര്യം വളരെ വലിയ കാര്യമാണ്. സാധരണ ഗതിയിൽ ഒരു നായ ജനിച്ച് കഴിഞ്ഞ് അവയെ പരിശോധനയ്‌ക്ക് വിധേയമാക്കിയാൽ വൃക്ക രോഗം പോലുള്ളവ ഉണ്ടെങ്കിൽ അത് ഡോക്ടർമാർ തന്നെ സ്ഥിരീകരിക്കും.
ശുചിത്വം പാലിക്കുക
നായ്‌ക്കൾ ശുശിത്വം പാലിക്കണ്ടതും പ്രധാനമാണ്. വൃത്തിയുള്ള ഇടങ്ങളിൽ അവയെ പാർപ്പിക്കുകയും അവയ്‌ക്ക് ഭക്ഷണം നൽകുകയും ചെയ്യുക. അതേസമയം ടൂത്ത് പേസ്റ്റ്, ബേക്കിംഗ് സോഡ എന്നിങ്ങനെയുള്ള വസ്തുക്കൾ നായ കഴിക്കാതെ ശ്രദ്ധിക്കണം. ഇത് അവയിൽ വലിയ ദഹനപ്രശ്‌നങ്ങൾ ഉണ്ടാക്കും.
Comments