തിരുവനന്തപുരം: ഹൈന്ദവ സ്ത്രീകളെ അടച്ചാക്ഷേപിച്ച നോവലിന് സംസ്ഥാന സർക്കാർ പുരസ്‌കാരം നൽകിയത് വിവാദത്തിൽ. 46ാ മത് വയലാർ രാമവർമ്മ മെമ്മോറിയൽ സാഹിത്യ അവാർഡ് എസ് ഹരീഷിന്റെ മീശ നോവലിന് നൽകിയതാണ് വിവാദമായിരിക്കുന്നത്. സംഭവത്തിൽ ശക്തമായ പ്രതിഷേധമുയർത്തി ഹിന്ദു സംഘടനകൾ രംഗത്ത്
പെരുമ്പടവം ശ്രീധരൻ അധ്യക്ഷനായ സമിതിയാണ് പുരസ്‌കാര നിർണ്ണയം നടത്തിയത്. വ്യത്യസ്തമായ രചന രീതിയും ഘടനയും പുലർത്തുന്ന കൃതിയാണ് മീശയെന്നും നോവലിനെ ചുറ്റിപ്പറ്റി ഉണ്ടായ വിവാദങ്ങൾ നിസ്സാരമാണെന്നുമായിരുന്നു ജൂറി അംഗങ്ങളുടെ വിലയിരുത്തൽ. ഇതേ തുടർന്നാണ് മീശയ്‌ക്ക് പുരസ്‌കാരം നൽകിയത്.
ഹൈന്ദവ സ്ത്രീകളെ അടച്ചാക്ഷേപിച്ച നോവലിന് സംസ്ഥാന സർക്കാർ നേരത്തെ കേരള സാഹിത്യ അക്കാദമി അവാർഡും നൽകിയിരുന്നു.
മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ചു വന്നിരുന്ന നോവലിൽ സ്ത്രീകൾ ക്ഷേത്ര ദർശനം നടത്തുന്നതുമായി ബന്ധപ്പെട്ട പരാമർശം വലിയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്. പൂജാരിമാരെയും സ്ത്രീകളെയും അപമാനിച്ച നോവലിനെതിരെ ഹൈന്ദവ സംഘടനകൾ ശക്തമായ പ്രതിഷേധമുയർത്തിയിരുന്നു. ഇതേ തുടർന്ന് മാതൃഭൂമിയിലെ നോവൽ പ്രസിദ്ധീകരണം നിർത്തി വെച്ചു.’മീശ’ നോവൽ പ്രസിദ്ധീകരിച്ചതിൽ എൻ എസ് എസി നോട് മാതൃഭൂമി മാനേജ്‌മെന്റ് പരസ്യമായി മാപ്പ് പറയുകയും ചെയ്തിരുന്നു.
പിന്നീട് പുസ്തകം പുറത്തിറങ്ങിയപ്പോഴും കടുത്ത വിമർശനങ്ങളാണ് ഉയർന്നത്. ഇതിന് പിന്നാലെയാണ് വീണ്ടും വയലാർ അവാർഡിനായി മീശ നോവൽ തെരഞ്ഞെടുക്കപ്പെട്ടത്. ഹൈന്ദവ ആചാരങ്ങൾക്കുമേലുള്ള സർക്കാരിന്റെ തുടർച്ചയായുള്ള കടന്നുകയറ്റമാണ് ഇതെന്നാണ് ഹൈന്ദവ സംഘടനകളുടെ ആക്ഷേപം.
















Comments