തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ കെഎസ്ആർടിസി ബസിന് കല്ലെറിഞ്ഞ രണ്ട് പേർ പിടിയിൽ. കഞ്ചിനട വാഴവിളക്കാല സ്വദേശി ബഷീർ, വട്ടക്കരിക്കകം സ്വദേശി ഹാഷിം എന്നിവരാണ് പിടിയിലായത്.കെഎസ്ആർടിസി ബസ് പാലോട് കാരേറ്റ് റോഡിൽ അടപ്പുപാറയിൽ വച്ചാണ് ബൈക്കിലെത്തിയ സംഘം കല്ലെറിഞ്ഞത്.
ചില്ല് പൊട്ടിത്തെറിച്ച് യാത്രക്കാരിൽ ഒരാളുടെ കൈവിരലിന് മുറിവേറ്റിരുന്നു. സംഭവ ശേഷം ഒളിവിലായിരുന്നു പ്രതികൾ. പൊതുമുതൽ നശിപ്പിച്ചതിനുംദേഹോപദ്രവം ഏൽപ്പിക്കുക എന്ന ഉദ്ദേശത്തോടെ കല്ലെറിഞ്ഞതിനും പോലീസ് ഇരുവർക്കുെതിരെ കേസെടുത്തു.
അതേസമയം പോപ്പുലർ ഫ്രണ്ട് ഭീകരർ നടത്തിയ ഹർത്താലുമായി ബന്ധപ്പെട്ട് ഇതുവരെ 360 കേസുകൾ. രജിസ്റ്റർ ചെയ്തു.ഹർത്താൽ ദിനത്തിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിനിന്റെ വിവിധഭാഗങ്ങളിൽ നിന്ന് ഇത് വരെ 2526 പേരാണ് അറസ്റ്റിലായത്. എൻഐഎ റെയ്ഡിൽ പ്രതിഷേധിച്ച് നടത്തിയ ഹർത്താലിൽ ലക്ഷക്കണക്കിന് രൂപയുടെ പൊതുമുതലാണ് അക്രമികൾ നശിപ്പിച്ചത്. പലയിടത്തും നിർബന്ധിപ്പിച്ച് കടകളടയ്‌ക്കാനും ഗതാഗതം തടസപ്പെടുത്താനും ശ്രമിച്ചിരുന്നു.
















Comments