ഗാന്ധിനഗർ: അകാരണമായി കോൺഗ്രസ് ഗുജറാത്തിനെ അപകീർത്തിപ്പെടുകത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് പാർട്ടിയുടെ പുതിയ തന്ത്രമാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മോദി ആവശ്യപ്പെട്ടു. ഗ്രാമങ്ങൾ തോറും കയറി ഇറങ്ങി ജനങ്ങളിൽ വിഷം നിറയ്‌ക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.ഇതിനെതിരായി ജനങ്ങൾ പോരാടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
മൂന്ന് ദിവസത്തെ ഗുജറാത്ത് സന്ദർശനത്തിനിടയിൽ റാലിയെ അഭിസംബോധന ചെയ്യുന്നതിനിടയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഗുജറാത്തും ബിജെപിയും രാഷ്‌ട്രീയപരമായല്ല ഹൃദയം കൊണ്ടാണ് ബന്ധപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അമ്മമാരുടെയും സഹോദരിമാരുടെയും സംരക്ഷണത്തിനും സംസ്ഥാനത്ത് സമാധാനവും ഐക്യവും കൊണ്ടുവരുന്നതിനുമാണ് ബിജെപി ശ്രമിക്കുന്നതെന്നും മോദി കൂട്ടിച്ചേർത്തു.
കഴിഞ്ഞ രണ്ട് ദശാബ്ദക്കാലമായി നിരവധി ബുദ്ധിമുട്ടുകളിലൂടെയാണ് ഗുജറാത്ത് കടന്നുപോയതെന്നും എന്നാൽ ഇന്നത്തെ സ്ഥിതി അതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് പെൺകുട്ടികൾക്ക് ഭയമില്ലാതെ സഞ്ചരിക്കാനാകും. ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന മികച്ച ഗതാഗത സംവിധാനങ്ങൾ ഒരുക്കാനായെന്നും മോദി ചൂണ്ടിക്കാട്ടി. ഇതെല്ലാം സാധ്യമായത് സംസ്ഥാനത്തെ ജനങ്ങൾ തന്നിലർപ്പിച്ച വിശ്വാസം കൊണ്ടാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
















Comments