ന്യൂഡൽഹി: വ്യോമസേനയുടെ പ്രചണ്ഡ് വിമാനങ്ങൾ പറത്താൻ ഇനി വനിതകളും. സേനയിൽ സ്ത്രീ പങ്കാളിത്തം വർദ്ധിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നാലെയാണ് വിമാനം പറത്താൻ വനിതകളെ നിയമിക്കുന്നത്. തദ്ദേശീയമായി നിർമ്മിച്ച ലൈറ്റ് കോപാക്ട് ഹെലികോപ്റ്ററുകളായ പ്രചണ്ഡ് വിമാനങ്ങളാണ് സേനയുടെ വനിതാ പൈലറ്റുമാർ പറത്തുക. ഓക്ടോബർ മൂന്നിനാണ് ചോപ്പർ വിമാനം സേനയുടെ ഭാഗമായത്.ഭാവിയിൽ 10 ചോപ്പർ വിമാനങ്ങൾ കൂടി ഉൾപ്പെടുത്തുമെന്നും സേന അറിയിച്ചു.
പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡാണ് പ്രചണ്ഡ് വിമാനങ്ങൾ നിർമ്മിച്ചത്. വിവിധയിടങ്ങളിൽ തിരച്ചിൽ നടത്താനും, രക്ഷാദൗത്യങ്ങൾക്കും വിമാനത്തിനെ വിന്യസിക്കാം. അതിർത്തി കടന്നുള്ള ആക്രമണങ്ങൾ തടയാനും പ്രചണ്ഡിനാകും.
നിലവിൽ എ.എൽ.എച്ച് ദ്രുവ് വിമാനവും മറ്റ് ഹെലിക്കോപ്റ്ററുകളും വനിതകൾ പറത്തുന്നുണ്ട്. ലൈറ്റ് കോപാക്ട് വിമാനങ്ങളും വൈകാതെ വനിതാ പൈലറ്റുമാർ പറത്തും. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സേനയെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. അഗ്നിവീർ റിക്രൂട്ടമെന്റ് പദ്ധതി വഴിയും വനിതകൾ സേനയുടെ ഭാഗമാകുമെന്ന് വ്യോമസേന മേധാവി ചീഫ് മാർഷൽ വിആർ ചൗധരി അറിയിച്ചിരുന്നു. പദ്ധതി പ്രകാരം വനികളെ നിയമിക്കുന്നതോടെ ഓഫീസർ റാങ്കിന് താഴെയുള്ള ഉദ്യോഗസ്ഥരായി മാറും
















Comments