ലക്‌നൗ: ഉത്തർപ്രദേശിൽ ക്ഷേത്ര നിർമ്മാണം തടസ്സപ്പെടുത്തി മതതീവ്രവാദികൾ. ബറേലി ജില്ലയിലെ മുസ്ലീം ഭൂരിപക്ഷ മേഖലയായ ബൈറാംനഗറിലാണ് സംഭവം. നിർമ്മാണത്തിലിരിക്കുന്ന ക്ഷേത്രത്തിന്റെ മതിലുകൾ മതതീവ്രവാദികൾ അടിച്ചു തകർത്തു.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ന്യൂനപക്ഷമായതിനാൽ ഗ്രാമത്തിൽ ഹിന്ദുക്കൾക്കായി ക്ഷേത്രമോ മറ്റ് ആരാധനാലയമോ ഇല്ല. ഇതേ തുടർന്ന് വിവാഹമുൾപ്പെടെയുള്ള ചടങ്ങുകൾ നടത്തിയിരുന്നതും, ആഘോഷപരിപാടികൾക്കായി ഇവർ ഒത്തുകൂടുന്നതും സമീപ ഗ്രാമങ്ങളിലെ ക്ഷേത്രങ്ങളിലാണ്. ഇതേ തുടർന്നാണ് ബൈറാംനഗറിൽ ക്ഷേത്രം നിർമ്മിക്കാൻ ഹിന്ദുക്കൾ ചേർന്ന് തീരുമാനിച്ചത്. എന്നാൽ ആരംഭം മുതൽ തന്നെ ശക്തമായ എതിർപ്പുമായി മതതീവ്രവാദികൾ രംഗത്തുവരികയായിരുന്നു.
ഇതിനിടെ കഴിഞ്ഞ ദിവസം മതതീവ്രവാദികൾ ക്ഷേത്രത്തിന്റെ മതിൽ പൊളിച്ച് നീക്കി. ഇതോടെ ഇരു വിഭാഗങ്ങളും തമ്മിൽ സംഘർഷമുണ്ടാകുകയായിരുന്നു. ഇവരെ പോലീസ് എത്തിയാണ് പിരിച്ചുവിട്ടത്. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് പ്രദേശത്ത് പോലീസ് സുരക്ഷ ശക്തമാക്കി.
അതേസമയം വിഷയത്തിൽ ഹിന്ദു വിശ്വാസികൾക്ക് എതിരായ നിലപാടാണ് പോലീസ് സ്വീകരിച്ചിരിക്കുന്നത്. ഇനിയൊരു നിർദ്ദേശം ഉണ്ടാകുന്നതുവരെ ക്ഷേത്ര നിർമ്മാണം തുടരേണ്ടെന്നാണ് പോലീസിന്റെ നിർദ്ദേശം. ഇതോടെ ജില്ലാ ഭരണകൂടത്തെ സമീപിക്കാനൊരുങ്ങുകയാണ് പ്രദേശവാസികൾ.
















Comments