പാലക്കാട്: ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒരു പോപ്പുലർ ഫ്രണ്ട് മതഭീകരൻ കൂടി അറസ്റ്റിൽ. പട്ടാമ്പി സ്വദേശി അബ്ദുൾ കബീറാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 28 ആയി.
പോപ്പുലർ ഫ്രണ്ട് സൗത്ത് ജില്ലാ സെക്രട്ടറിയാണ് ഇയാൾ. കൊലയ്‌ക്ക് ശേഷം കബീറാണ് തെളിവു നശിപ്പിക്കാൻ പ്രതികൾക്ക് സഹായം നൽകിയത്. കൃത്യത്തിന് ശേഷം പ്രതികൾ ഉപയോഗിച്ച വാഹനം നശിപ്പിക്കാൻ നേതൃത്വം നൽകിയത് അബ്ദുൾ കബീറാണ്.
ശ്രീനിവാസ് കൊലപാതക കേസിൽ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർ ഉൾപ്പെടെയുള്ള പ്രതികൾ ഇനിയും പിടിയിലാകാനുണ്ട്. സെപ്തംബറിൽ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പോപ്പുലർ ഫ്രണ്ട് പാലക്കാട് ജില്ലാ സെക്രട്ടറി അബൂബക്കർ സിദ്ദിഖിനെയും, മലപ്പുറം സ്വദേശി സിറാജുദ്ദീനെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.
















Comments