ചെന്നൈ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ച കേസിൽ 17 കാരൻ പിടിയിൽ. നടുറോഡിൽ വെച്ചാണ് 17 കാരൻ പെൺകുട്ടിയുടെ കഴുത്തിൽ താലി കെട്ടിയത്. തമിഴ്‌നാട്ടിലെ കടലൂരിലാണ് സംഭവം. യൂണിഫോമിലെത്തിയാണ് വിദ്യാർത്ഥികൾ താലികെട്ട് നടത്തിയത്.
ഒരു ബസ് സ്റ്റാന്റിൽ വെച്ച് 16 കാരിയുടെ കഴുത്തിൽ കൗമാരക്കാരൻ താലിചാർത്തുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ദൃശ്യങ്ങൾ വൈറലായതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പെൺകുട്ടിയെ ലൈംഗികമായി ഉപയോഗിച്ചുവെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇത് പരിശോധിക്കാൻ വൈദ്യപരിശോധനയ്‌ക്ക് വിധേയയാക്കും.
സംഭവത്തിൽ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തു. ആൺകുട്ടിയെ പ്രായപൂർത്തിയാകാത്ത കുറ്റവാളികളെ പാർപ്പിക്കുന്ന കേന്ദ്രത്തിലേക്ക് മാറ്റി. താലികെട്ടുന്ന വീഡിയോ പങ്കുവെച്ച കേസിലും ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
















Comments