ലക്‌നൗ : സ്ത്രീധനം നൽകാത്തതിന്റെ പേരിൽ യുവതിയെ ഭർത്താവ് മുത്വലാഖ് ചൊല്ലിയതായി പരാതി. മൊറാദാബാദ് അഗ്‌വൻപൂർ ചൗക്കി സ്വദേശിനിയായ യുവതിയ്‌ക്കാണ് ഭർത്താവിൽ നിന്നും ഭർതൃവീട്ടുകാരിൽ നിന്നും ദുരനുഭവം നേരിട്ടത്. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
സ്ത്രീധനമായി കാറ് വേണമെന്നാണ് ഭർതൃവീട്ടുകാർ ആവശ്യപ്പെടുന്നത് എന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. 2016 ലാണ് യുവതിയും യുവാവും തമമിലുള്ള വിവാഹം. ഇതിന് ശേഷം ഭർത്താവും ഭർതൃവീട്ടുകാരും യുവതിയെ സ്ത്രീധനത്തിന്റെ പേരിൽ ഉപദ്രവിക്കാറുണ്ട്. അടുത്തിടെ സ്ത്രീധനാമായി കാറ് വേണമെന്ന് ആവശ്യപ്പെട്ട് ഭർതൃവീട്ടുകാർ യുവതിയെ നിർബന്ധിക്കാൻ ആരംഭിച്ചു. എന്നാൽ തരാൻ നിർവ്വാഹം ഇല്ലെന്നായിരുന്നു യുവതിയുടെ പ്രതികരണം. ഇതിൽ അരിശംപൂണ്ട ഭർത്താവിന്റെ സഹോദരൻ പീഡിപ്പിച്ചതായും യുവതിയുടെ പരാതിയിൽ പറയുന്നു.
പീഡനത്തിന് ശേഷം വീട്ടുകാരുടെ ഉപദ്രവത്തെക്കുറിച്ച് യുവതി ഭർത്താവിനോട് പറഞ്ഞു. എന്നാൽ യുവതിയെ പീഡിപ്പിക്കാൻ ഇയാൾ വീണ്ടും സഹോദരങ്ങൾക്ക് അനുവാദം നൽകുകയായിരുന്നു. ഇതിനിടെ യുവതിയെ കൊലപ്പെടുത്താനും ശ്രമം ഉണ്ടായി. ഇതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു.
















Comments