മൈ​ഗ്രേൻ മനസമാധാനം കളയുന്നുവോ?; എങ്കിൽ കുഞ്ഞു പോംവഴികൾ പരീക്ഷിച്ചാലോ- Migraine, Headache
Wednesday, July 16 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Life Health

മൈ​ഗ്രേൻ മനസമാധാനം കളയുന്നുവോ?; എങ്കിൽ കുഞ്ഞു പോംവഴികൾ പരീക്ഷിച്ചാലോ- Migraine, Headache

Janam Web Desk by Janam Web Desk
Oct 12, 2022, 09:42 pm IST
FacebookTwitterWhatsAppTelegram

എന്തെങ്കിലും ചെറിയ പ്രവൃത്തികളിൽ ഏർപ്പെടുമ്പോൾ തന്നെ തലവേദന ബാധിക്കുന്നത് നമുക്ക് അസഹനീയമാണ്. പതിവായി തലവേദന അനുഭവിക്കുന്നവരും ധാരാളമാണ്. പല കാരണങ്ങൾ കൊണ്ടാണ് തലവേദന ഉണ്ടാകുന്നത്. നമ്മുടെ ദൈനംദിന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നതിനൊപ്പം സന്തോഷത്തെയും ഇവ ഇല്ലാതാക്കുന്നു. അടിക്കടി തലവേദന ഉണ്ടാകുന്നവരുടെ പ്രധാന സംശയമാണ് മൈഗ്രേൻ ആണോ എന്നത്. മൈ​ഗ്രേൻ എന്നത് പലരുടെയും ഉറക്കം തന്നെ കെടുത്തുന്ന ഭീകര സ്വപ്നമാണ്. വിശപ്പ്, ശാരീരികവും മാനസികമായ സമ്മർദ്ദങ്ങൾ, അതിക്ഷീണം, ആർത്തവം, പെരിമെനോപ്പോസൽ കാലം(മെനപ്പോസിനോട് അടുപ്പിച്ചു വരുന്ന സമയം), ആദ്യത്തെ ആർത്തവം, ആർത്തവവിരാമം, ഗർഭനിരോധന മരുന്നുകളുടെ ഉപയോഗം, ഗർഭധാരണം, ചില ഭക്ഷണരീതികൾ, വീടിനകത്തുള്ള വെളിച്ചത്തിന്റെയും വായുവിന്റെയും ഗുണനിലവാരം, സൂര്യപ്രകാശം, ചില രൂക്ഷഗന്ധങ്ങളുടെ സാന്നിധ്യം, ചില ശബ്ദങ്ങൾ എന്നിങ്ങനെയുള്ള കാരണങ്ങൾ കൊണ്ടാണ് പൊതുവെ മൈ​ഗ്രേൻ വരിക. എന്താണ് ഇതിനുള്ള പ്രതിവിധി എന്നാണ് പലരും അന്വേഷിക്കുന്നത്.

എന്താണ് മൈ​ഗ്രേനുളള ചികിത്സകൾ,
പ്രധാനമായും ചികിത്സയ്‌ക്ക് മൂന്നു വശങ്ങളാണ് ഉള്ളത്. മൈ​ഗ്രേൻ ഉണ്ടാവാൻ പ്രേരിപ്പിക്കുന്നത് എന്താണോ അത് ഒഴിവാക്കുക, നിശിത രോഗലക്ഷണ നിയന്ത്രണം, മരുന്നുകൾ കൊണ്ടുള്ള പ്രതിരോധം എന്നിവയാണ് മൂന്നു വശങ്ങൾ. മൈഗ്രേൻ വന്നാൽ എന്തു ചെയ്യണമെന്നറിയാതെ വേദന സംഹാരികളും മറ്റുംകഴിച്ച്‌​ ദിവസം തള്ളി നീക്കുന്നവരുണ്ട്​. അത്തരക്കാർക്ക് വീട്ടിൽ ഇരുന്നു കൊണ്ട് വേദന ശമിപ്പിക്കാനുള്ള ചില പൊടികൈകൾ താഴെ നൽകുന്നു. അവ പരീക്ഷിച്ചു നോക്കാവുന്നതാണ്.

  • മുന്തിരി ജ്യൂസ്: നല്ല മുന്തിരി ശുദ്ധമായ വെള്ളത്തിൽ ചേർത്ത്​ ജ്യൂസുണ്ടാക്കി ദിവസം രണ്ടു നേരം കുടിക്കാം. മധുരം ചേർക്കാതെ വേണം മുന്തിരി ജ്യൂസ് കുടിക്കാൻ. ധാരാളം നാരംശമുള്ള ഈ ജ്യൂസിൽ വിറ്റാമിൻ എ, സി എന്നിവയും ആവശ്യത്തിന്​ കാർബോഹൈ​ഡ്രേറ്റും അടങ്ങിയിട്ടുണ്ട്​. ഇത്​​ മൈഗ്രേനി​​ന്റെ വേദനക്ക്​ ശമനം നൽകും.
  • ഇഞ്ചി: ഇഞ്ചി ചതച്ച വെള്ളം, ഇഞ്ചി ചതച്ച്‌​ ​ചേർത്ത നാരങ്ങാ ജ്യൂസ്​, ഇഞ്ചി ഇട്ടുള്ള ചായ എന്നിവ കുടിക്കാം. ഇഞ്ചി അരച്ച്‌​ കഴിക്കുന്നതും നല്ലതാണ്.
  • കറുവപ്പട്ട: കറുവ​പ്പട്ട​ പൊടിച്ച്‌​ വെള്ളത്തിൽ ചാലിച്ച്‌​ നെറ്റിക്കിരുവശവും പുരട്ടുക. 30 മിനുട്ടിനു ശേഷം ചുടുവെളളം ഉപയോഗിച്ച്‌​ കഴുകി കളയുക. ഇത്​ വേദനക്ക്​ ആശ്വാസം നൽകും.
  • അമിതമായ വെളിച്ചം ഒഴിവാക്കുക: മൈഗ്രേനുള്ള സമയത്ത്​ കൂടുതൽ വെളിച്ചമുള്ള ഇടങ്ങൾ ഒഴിവാക്കുക. വെളിച്ചത്തിൽ ഇരിക്കുന്നത്​ വേദന വർദ്ധിക്കുന്നതിനിടയാക്കും.
  • തടവുക(മസാജ് ചെയ്യുക): മൈഗ്രേനി​​ന്റെ വേദനയിൽ നിന്ന്​ രക്ഷനേടാനുള്ള ഏറ്റവും ലളിതമായ വഴി മസാജ് ചെയ്യുക എന്നതാണ്​. വേദനയുള്ളവർ മറ്റാരെക്കൊണ്ടെങ്കിലും മസാജ്​ ചെയ്യിപ്പിക്കുക. കഴുത്തും തലയും മസാജ് ചെയ്താൽ​ ശമിക്കുകയും ആശ്വാസം ലഭിക്കുകയും ചെയ്യും.

തലവേദനയ്‌ക്ക് ശമനം ഇല്ലെങ്കിൽ വിട്ടുമാറുന്നില്ലെങ്കിൽ അതിന്റെ കാരണം കണ്ടെത്തി തന്നെ ചികിത്സിക്കണം. ഏതൊരു രോഗവും പോലെ തന്നെ ഡോക്ടറുടെ നിർദേശപ്രകാരമുള്ള ചികിത്സയും ജീവിതശൈലിയിൽ വരുത്തേണ്ട ചില മാറ്റങ്ങളും കൊണ്ട് ഒരു പരിധിവരെ മൈഗ്രെയ്ൻ എന്ന ശത്രുവിനെ അകറ്റി നിർത്താവുന്നതാണ്.

 

Tags: #migraineheadache
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

ഇനിയൊരു കോവിഡിനും തളർത്താനാവില്ല; 15,000 രൂപയ്‌ക്ക് പോർട്ടബിൾ വെന്റിലേറ്റർ നിർമ്മിച്ച് യുപിയിലെ വിദ്യാർത്ഥികൾ

1,416 പേർക്ക് രോഗബാധ; പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കി; സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിൽ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

നിറം കിട്ടാൻ സൺസെറ്റ് യെല്ലോയും ടാർട്രാസിനും; കൃത്രിമ നിറം ചേർത്ത ശർക്കര വിറ്റ സ്ഥാപനത്തിന് ഒരു ലക്ഷം രൂപ പിഴ

Latest News

ഗർഭിണിയുടെ വയറ്റിലും മയക്കുമരുന്ന് ക്യാപ്സ്യൂളുകൾ; ശരീരത്തിനുള്ളിൽവച്ച് പൊട്ടിയാൽ ഉടനടി മരണം; ലഹരി കടത്തിന്റെ ഞെട്ടിക്കുന്ന രീതികൾ

മൂർഖൻ പാമ്പിനെ കഴുത്തിൽ ചുറ്റി ബൈക്കിൽ കറങ്ങിനടന്നു; പാമ്പിന്റെ കടിയേറ്റ് യുവാവിന് ദാരുണാന്ത്യം

തലാലിന്റെ കുടുംബത്തെ ചൊടിപ്പിച്ചത് ഇന്ത്യയിൽ നടക്കുന്ന കുപ്രചാരണങ്ങൾ; ക്രെഡിറ്റ് തട്ടാനുള്ള ശ്രമമാണ് നടക്കുന്നത്; തിരിച്ചടിയാകുമെന്ന് അഡ്വ.ദീപ ജോസഫ്

WELCOME TESLA ; മസ്കിനെയും ടെസ്ലയെയും ഇന്ത്യൻ വാഹന വിപണയിലേക്ക് സ്വാ​ഗതം ചെയ്ത് ആനന്ദ് മഹീന്ദ്ര

പൊലീസുകാർ എന്ന വ്യാജേനയെത്തി, യുവാവിനെ തട്ടിക്കൊണ്ടുപോയി; അന്വേഷണം ആരംഭിച്ച് കസബ പൊലീസ്

114 കാരനായ മാരത്തോൺ റണ്ണർ ഫൗജ സിം​ഗ് കാറിടിച്ച് മരിച്ച സംഭവം; 30 കാരൻ അറസ്റ്റിൽ

വിദ്യാർത്ഥികൾക്ക് തെറ്റായ സന്ദേശം നൽകുന്നു; കാലിക്കറ്റ് സർവകലാശാല ബിഎ മലയാളം സിലബസിൽ നിന്ന് വേടന്റെയും ​ഗൗരി ലക്ഷ്മയുടെയും പാട്ടുകൾ ഒഴിവാക്കും

രണ്ട് കുട്ടികളുടെ അമ്മയായ കാമുകിയുമായി കറങ്ങണം; കാർ മോഷ്ടിച്ച് രൂപമാറ്റം വരുത്തി; 19 കാരൻ അൽസാബിത്ത് പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies