എറണാകുളം : ജില്ലയിൽ വൻ വ്യാജ മദ്യവേട്ട. എക്സൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നോർത്ത് പറവൂർ മുത്തകുന്നത്ത് നിന്നും 1,500 ലിറ്റർ വിദേശമദ്യമാണ് പിടികൂടിയത്. മുത്തകുന്നം തറയിൽ കവലയിൽ ഒരു വർഷം മുൻപ് വാടകക്കെടുത്ത വീട്ടിലാണ് മദ്യം നിർമ്മിക്കാൻ ഉപയോഗിക്കുന്ന വാഷും മറ്റ് ഉപകരണങ്ങളും എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടിയത്. 25 ലിറ്ററിന്റെ 60 കന്നാസിലാണ് മദ്യം സൂക്ഷിച്ചിരുന്നത്.
വാവക്കാട് സ്വദേശി ജിൻന്റോയാണ് വീട് വാടകയ്ക്കെടുത്തതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ജിൻന്റോ ഒളിവിലാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇയാൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
Comments