പഞ്ചൻ ലാമയുടെ തിരോധാനത്തിന് 29 വർഷങ്ങൾ; ടിബറ്റൻ ആത്മീയ നേതാവിന്റെ വിവരങ്ങൾ പുറത്തുവിടണമെന്ന് ചൈനയോട് ആവശ്യപ്പെട്ട് അമേരിക്ക
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പഞ്ചൻ ലാമയുടെ തിരോധാനത്തിന് 29 വർഷങ്ങൾ; ടിബറ്റൻ ആത്മീയ നേതാവിന്റെ വിവരങ്ങൾ പുറത്തുവിടണമെന്ന് ചൈനയോട് ആവശ്യപ്പെട്ട് അമേരിക്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 19, 2024, 05:52 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്‌ടൺ: തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ചിരിക്കുന്ന പഞ്ചൻലാമയുടെ വിവരങ്ങൾ വെളിപ്പെടുത്തണമെന്ന് ചൈനയോട് ആവശ്യപ്പെട്ട് അമേരിക്ക. ടിബറ്റൻ ആത്മീയ നേതാവ് പഞ്ചൻ ലാമയെ കാണാതായി 29 വർഷങ്ങൾ പിന്നിടുന്ന സാഹചര്യത്തിലാണ് അമേരിക്ക ചൈനയോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മാത്യു മില്ലർ ഇറക്കിയ പത്രകുറിപ്പിലാണ് അമേരിക്ക പഞ്ചൻ ലാമയുടെ വിഷയം ഉയർത്തിക്കാട്ടിയിരിക്കുന്നത്.

പഞ്ചൻ ലാമയുടെ തിരോധാനത്തിന്റെ 29 വർഷങ്ങൾ എന്ന തലക്കെട്ടോടെയാണ് പത്രക്കുറിപ്പ്. ചൈനീസ് ഗവണ്മെന്റ് ടിബറ്റൻ ബുദ്ധസമൂഹത്തിന് അവരുടെ പ്രധാനപ്പെട്ട ആത്മീയ നേതാവായ പഞ്ചൻ ലാമയെ കാണാനോ വിവരങ്ങൾ അറിയാനോ ഉള്ള അവകാശം നിഷേധിക്കുകയാണ്. പകരം ചൈനീസ് ഗവണ്മെന്റ് അവർ തെരഞ്ഞെടുത്ത പകരക്കാരനെയാണ് ആ സ്ഥാനത്തേക്ക് പിന്തുണച്ചുകൊണ്ടിരിക്കുന്നതെന്നും കുറിപ്പ് വ്യക്തമാക്കുന്നു.

ടിബറ്റൻ ബുദ്ധമത വിശ്വാസ പ്രകാരം ദലൈലാമ കഴിഞ്ഞാൽ രണ്ടാമത്തെ ഏറ്റവും പ്രധാനപ്പെട്ട ആത്മീയ സ്ഥാനം വഹിക്കുന്നയാളാണ് 11-ാം പഞ്ചൻ ലാമ. പഞ്ചൻ ലാമയെ ആറാമത്തെ വയസ്സിലാണ് ചൈനീസ് അധികാരികൾ തട്ടിക്കൊണ്ടുപോയതെന്ന് ടിബറ്റൻ ഭരണകൂടം പറയുന്നു. ദലൈലാമ ആറ് വയസുള്ള ലാമയെ 11-ാം പഞ്ചൻ ലാമയായി അവരോധിച്ച് ദിവസങ്ങൾ പിന്നിട്ടപ്പോഴാണ് ചൈന പഞ്ചൻലാമയെ തട്ടികൊണ്ട് പോയത്.

മറ്റെല്ലാ മത സമൂഹത്തെയും പോലെ ടിബറ്റൻ ബുദ്ധസമൂഹത്തിനും അവരുടെ വിശ്വാസമനുസരിച്ച് നേതാക്കന്മാരെ തെരഞ്ഞെടുക്കാനും മത വിദ്യാഭ്യാസം നൽകാനുമുള്ള അധികാരമുണ്ടെന്ന് പത്രക്കുറിപ്പിൽ പറയുന്നു. പഞ്ചൻ ലാമയ്‌ക്ക് അദ്ദേഹത്തിന്റെ മനുഷ്യാവകാശപരമായ നീതി ഉറപ്പാക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു.

 

Tags: Panchan LamaBuddismChinaamericatibet
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies