ഛണ്ഡീഗഡ്: അതിർത്തി കടന്ന പാകിസ്താൻ ഡ്രോൺ വെടിവെച്ച് വീഴ്ത്തി സുരക്ഷാ സേന. പഞ്ചാബിലെ ഗുരുദാസ്പൂരിലെ അതിർത്തിയിലൂടെ ഇന്ത്യയിൽ കടക്കാൻ ശ്രമിച്ച ഡ്രോണാണ് ബിഎസ്എഫ് വെടിവെച്ചത്. സംഭവത്തെ തുടർന്ന് സുരക്ഷാ സേന തിരച്ചിൽ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് സേന അറിയിച്ചു.
നേരത്തെയും പ്രദേശത്ത് ഡ്രോൺ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഏകദേശം 25 മിനിറ്റോളം അതിർത്തിയിൽ കറങ്ങിയ ഡ്രോൺ സുരക്ഷാ സേനയുടെ വെടിവെയ്പ്പിനെ തുടർന്നാണ് പാക് അതിർത്തിയിലേക്ക് തിരികെ പോയത്. സെപ്റ്റംബറിൽ ബിഎസ്എഫിന്റെ പോസ്റ്റിന് സമീപവും പാക് ഡ്രോൺ പറന്നിരുന്നു.
പാകിസ്താൻ വഴി ലഹരി മരുന്നുകൾ, ആയുധങ്ങൾ, സ്ഫോടക വസ്തുക്കൾ, വെടിമരുന്ന് തുടങ്ങിയവ എത്തക്കുന്നതിനാണ് ഡ്രോണുകൾ ഉപയോഗിക്കുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർച്ചയായി ഡ്രോണുകളുടെ സാന്നിധ്യം ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
Comments