കൊൽക്കത്ത: മോമിൻപൂർ വിഷയത്തിൽ തൃണമൂൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി. കൊൽക്കത്തയിലെ ചില പ്രദേശങ്ങളിൽ നിന്ന് ഹിന്ദുക്കളെ നീക്കം ചെയ്യാനുള്ള പദ്ധതിയിലാണ് മമത ബാനർജിയുടെ നേതൃത്വത്തിലുള്ള ടിഎംസി എന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ആരോപിച്ചു. ഹിന്ദു വോട്ട് ബിജെപിയിലേക്ക് പോകുന്നത് തടയാനായാണ് ഇത്തരം നടപടിയിലേക്ക് നീങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മോമിൻപൂർ, ഇഖ്ബാൽപൂർ, ഖിദിർപൂർ എന്നിവിടങ്ങളിൽ നിന്ന് ഹിന്ദുക്കളെ പുറത്താക്കാനാണ് തൃണമൂൽ കോൺഗ്രസ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മേഖലയിൽ സുരക്ഷ ഉറപ്പാക്കുന്നതിനായി കേന്ദ്ര സേനയെ വിന്യസിക്കണമെന്ന ആവശ്യവുമായി അധികാരി കേന്ദ്രമന്ത്രി അമിത് ഷായ്‌ക്കും ഗവർണർ ലാ ഗണേശനും കത്തയച്ചിരുന്നു.
ഹിന്ദുക്കൾക്കെതിരെയായുള്ള ആക്രമണങ്ങൾ വർദ്ധിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. നവരാത്രി ആഘോഷങ്ങൾക്കിടയിലാണ് മോമിൻപൂരിലുള്ള ഹിന്ദു സമൂഹത്തിന് നേരെ മതമൗലികവാദികളുടെ ആക്രമണം ഉണ്ടായത്.ഹിന്ദുക്കളുടെ കടകളും വാഹനങ്ങളും ആക്രമികൾ നശിപ്പിച്ചു. കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകാതിരിക്കുന്നതിനായി നടപടികൾ സ്വീകരിക്കാൻ കൊൽക്കത്ത് പോലീസ് കമ്മീഷണർക്ക് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്.
















Comments