സ്വന്തം ഭാര്യമാരെയാണ് കൊണ്ടുപോയത്, വേറെയാരുടെയും കൊണ്ടുപോയിട്ടില്ല; കുടുംബാംഗങ്ങളുടെ യാത്രാ ചിലവ് വഹിച്ചത് സർക്കാർ അല്ലെന്നും വി ശിവൻകുട്ടി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്വന്തം ഭാര്യമാരെയാണ് കൊണ്ടുപോയത്, വേറെയാരുടെയും കൊണ്ടുപോയിട്ടില്ല; കുടുംബാംഗങ്ങളുടെ യാത്രാ ചിലവ് വഹിച്ചത് സർക്കാർ അല്ലെന്നും വി ശിവൻകുട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2022, 12:49 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്ര ധൂർത്ത് വിവാദത്തിൽ വിശദീകരണവുമായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി രംഗത്ത്. വിദേശ യാത്ര വിവാദമാക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി തിരിച്ചെത്തിയാൽ വിദേശ യാത്ര സംബന്ധിച്ച് വിശദീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാർ വന്നിറിങ്ങിയില്ലല്ലോ. അതിന് മുമ്പേ ധൂർത്താണെന് പറഞ്ഞാൽ പറ്റുമോ? ഭർത്താക്കൻമാർ മന്ത്രിമാരായതിനാൽ ഭാര്യമാർക്ക് വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പാടില്ലയെന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വന്തം ചെലവിലാണ് അവർ വന്നത്.കുടുംബാംഗങ്ങളുമായി യാത്ര പോകുന്നതിൽ തെറ്റില്ല. കുടുംബാംഗങ്ങളുടെ യാത്രാ ചിലവ് വഹിച്ചത് സർക്കാർ അല്ലെന്നും മന്ത്രി വ്യക്തമാക്കി.സ്വന്തം ഭാര്യമാരെയാണ് കൊണ്ടുപോയത്, വേറെയാരുടേയും ഭാര്യമാരെ കൊണ്ടുപോയിട്ടില്ലെന്നും ശിവൻകുട്ടി പരിഹസിച്ചു. നേട്ടങ്ങൾ കടയിൽ നിന്നും സാധനങ്ങൾ വാങ്ങി കൊണ്ടുവരുന്നത് പോലെയല്ല.ഭാവിയിൽ കാണാമെന്നും അദ്ദേഹം പറഞ്ഞു.

തിരിച്ച് വന്നാൽ ഉടൻ നേട്ടങ്ങൾ ഉണ്ടാവുമോ? ഭാവിയിൽ വിദേശയാത്ര കൊണ്ട് എന്തൊക്കെ നേട്ടങ്ങൾ ഉണ്ടാവുമെന്ന് നമുക്ക് നോക്കാം. ഒരു രാജ്യത്തെ സന്ദർശിച്ച് , അവിടെ നിന്ന് ലഭിച്ച അനുഭവങ്ങളുടെയും ധാരണയുടെയും അടിസ്ഥാനത്തിൽ സംസ്ഥാനത്ത് ഉണ്ടാകുന്ന നേട്ടങ്ങൾ ബോധ്യപ്പെടണമെങ്കിൽ സമയമെടുക്കും. നേട്ടങ്ങൾ കടയിൽ നിന്നും സാധനങ്ങൾ വാങ്ങി കൊണ്ടുവരുന്നത് പോലെയല്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

വടക്കഞ്ചേരി അപടകത്തിൽ സ്‌കൂളിന് ഗുരുതര വീഴ്ച പറ്റിയെന്ന് മന്ത്രി വിമർശിച്ചു. സ്‌കൂൾ മാർഗനിർദ്ദേശങ്ങൾ പാലിച്ചില്ലെന്നും മന്ത്രി പറഞ്ഞു. സ്‌കൂളുകളിൽ നിന്ന് വിനോദയാത്ര പോകുമ്പോൾ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിരിക്കുന്ന ഉത്തരവ് കൃത്യമായി പാലിക്കണം.എന്നാൽ സ്‌കൂൾ നടപടി ക്രമങ്ങൾ പാലിച്ചില്ല. മാർഗനിർദേശം ഉത്തരവ് കൂടിയാണ്. റിപ്പോർട്ട് കിട്ടിയാലുടൻ വിട്ടുവീഴ്‌ച്ചയില്ലാതെ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു. രാത്രി 9 മണി മുതൽ രാവിലെ 6 വരെ സ്‌കൂളുകളിൽ നിന്ന് വിനോദയാത്ര പാടില്ലെന്നാണ് നിഷ്‌കർഷിച്ചിരിക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

അന്ധവിശ്വാസ നിർമാർജന നിയമം കൊണ്ടുമാത്രം പൂർണമായി നടപ്പാക്കാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സമൂഹത്തിനിടയിൽ വ്യാപകമായ പ്രചാരണം നടക്കണം. നിയമ നിർമ്മാണ രംഗത്ത് സാധ്യമാകുന്നത് സർക്കാർ ചെയ്യുമെന്നും മന്ത്രി അറിയിച്ചു

Tags: V SHIVANKUTTI
Share
Tweet
SendShare

More News from this section

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

Latest News

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies