ബംഗളൂരു: മുസ്ലീം സ്ത്രീകൾ തല മറയ്‌ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിനർത്ഥം അവർ ബുദ്ധിയെ മറയ്‌ക്കുകയല്ലെന്ന് എഐഎംഐഎം എംപി അസദുദ്ദീൻ ഒവൈസി. രാജ്യത്തിന്റെ മുസ്ലീങ്ങൾ ചെറിയ കുട്ടികളെ ഹിജാബ് ധരിക്കാൻ നിർബന്ധിക്കുകയാണെന്നാണ് എല്ലാവരുടേയും ധാരണ. ഞങ്ങൾ പെൺകുട്ടികളെ നിർബന്ധിക്കാറേ ഇല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഞങ്ങൾ ഞങ്ങളുടെ പെൺകുട്ടികളെ ഭയപ്പെടുത്തുന്നുവെന്ന് ആളുകൾ പറയുന്നു ഇന്നത്തെ യുഗത്തിൽ ആരാണ് ഭയപ്പെടുന്നതെന്ന് ഒവൈസി ചോദിച്ചു. ഹിന്ദു, സിഖ്, ക്രിസ്ത്യൻ വിദ്യാർത്ഥികളെ അവരുടെ മതപരമായ വസ്ത്രങ്ങളുമായി ക്ലാസ് മുറിയിൽ പ്രവേശിക്കാൻ അനുവദിക്കുകയും ഒരു മുസ്ലീമിനെ തടയുകയും ചെയ്യുമ്പോൾ, അവർ മുസ്ലീം വിദ്യാർത്ഥിയെക്കുറിച്ച് എന്താണ് ചിന്തിക്കുന്നത്? വ്യക്തമായും, അവർ മുസ്ലീങ്ങൾ നമുക്ക് താഴെയാണെന്ന് വിചാരിക്കുമെന്ന് ഒവൈസി പറഞ്ഞു.
ഹിജാബ് ധരിക്കരുതെന്ന് പറയുന്നു,പിന്നെ എന്ത് ധരിക്കണം? ബിക്കിനിയാണോ അതും ധരിക്കാൻ നിങ്ങൾക്ക് അവകാശമുണ്ട്.എന്റെ പെൺമക്കൾ അവരുടെ ഹിജാബ് അഴിച്ചുമാറ്റുകയും ഞാൻ താടി വടിക്കണമെന്നും നിങ്ങൾ ആഗ്രഹിക്കുന്നതെന്തിനാണെന്ന് ഒവൈസി കുറ്റപ്പെടുത്തി. ഈ രാജ്യത്തിന് ഒരു ദിവസം ഹിജാബ് ധരിക്കുന്ന പ്രധാനമന്ത്രിയെ ലഭിക്കുമെന്ന് ഇപ്പോഴും പറയുന്നു. അതിലെന്താണ് തെറ്റ്, അത് തന്റെ സ്വപ്‌നമാണെന്നും ഒവൈസി കൂട്ടിച്ചേർത്തു.
ഇന്നലെ കർണാടക ഹൈക്കോടതി ഖുറാൻ വ്യാഖ്യാനങ്ങളും വിവർത്തനങ്ങളും ദുരുപയോഗം ചെയ്തുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ഹിജാബ് ധരിച്ച് സ്‌കൂളുകളിൽ പോകുന്ന പെൺകുട്ടികൾക്ക് അനുകൂലമായ ഒരു ഏകകണ്ഠമായ വിധിയാണ് പ്രതീക്ഷിക്കുന്നത്. ഹിജാബ് ധരിക്കുന്നത് ഒരാളുടെ മൗലികാവകാശമാണ്. ജസ്റ്റിസ് സുധാൻഷു ധൂലിയയുടെ നിലപാട് ശരിയെന്നുമാണ് അസദുദ്ദീൻ ഒവൈസി പറഞ്ഞത്. കർണാടകയിലെ പെൺകുട്ടികൾ ഹിജാബ് ധരിക്കുന്നത് ഖുർആനിൽ അല്ലാഹു ആവശ്യപ്പെട്ടതുകൊണ്ടാണെന്നും ഒവൈസി പറഞ്ഞു.
Comments