ചെന്നൈ: തമിഴ്‌നാട്ടിൽ നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ കൂടുതൽ ഓഫീസുകൾ അടച്ച് പൂട്ടി സർക്കാർ. കോയമ്പത്തൂരിലെ രണ്ട് ഓഫീസുകളാണ് നിരോധനത്തിന് പിന്നാലെ റവന്യൂ അധികൃതർ അടച്ചു പൂട്ടിയത്. കേന്ദ്ര സർക്കാർ നിർദ്ദേശ പ്രകാരമാണ് നടപടി.
ഉക്കടത്തിലെ കൊട്ടൈമേട്, വിൻസന്റ് റോഡ് എന്നിവിടങ്ങളിൽ പ്രവർത്തിച്ചിരുന്ന ഓഫീസുകളാണ് അടച്ച് പൂട്ടിയത്. വലിയ പോലീസ് സന്നാഹത്തിന്റെ അകമ്പടിയോടെയായിരുന്നു പൂട്ടൽ നടപടികൾ. ഇരു ഓഫീസുകളും അടച്ച് പൂട്ടി സീൽവെച്ച ശേഷമാണ് അധികൃതർ മടങ്ങിയത്.
കഴിഞ്ഞ ദിവസം മംഗളൂരുവിലെ എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ പോലീസ് പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോയമ്പത്തൂരിലെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങൾ അടച്ചുപൂട്ടിയത്. പരിശോധനയ്‌ക്ക് പിന്നാലെ വിവിധയിടങ്ങളിൽ നിന്നും കൂടുതൽ പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
















Comments