കോട്ടയം : പോലീസുകാൻ മാമ്പഴം മോഷ്ടിച്ച വാർത്ത കേരള പോലീസിന് നാണക്കേടായിരിക്കുകയാണ്. മേഷണക്കേസിൽ അന്വേഷണം ആരംഭിച്ചെങ്കിലും പ്രതിയായ ഉദ്യോഗസ്ഥനെ കണ്ടെത്താനാകാൻ മുഴുവൻ പോലീസ് സേനയും ഇരുട്ടിൽ തപ്പുകയാണ്. ഇതിനിടെയാണ് സംഭവത്തെ ട്രോളിക്കൊണ്ട് എൽകെജി വിദ്യാർത്ഥി ഒരു ഓൺ സ്റ്റേജ് പെർഫോമൻസ് നടത്തിയത്.
മാമ്പഴം മോഷ്ടിക്കുന്ന പോലീസുകാരനെയാണ് പ്രച്ഛന്നവേഷ മത്സരത്തിൽ കുട്ടി അവതരിപ്പിച്ചത്. ആനക്കല്ല് സെൻറ് ആന്റണീസ് പബ്ലിക് സ്കൂളിലെ ഫാൻസി ഡ്രസ് മത്സരത്തിൽ നിബ്രാസ് റഹ്മാൻ എന്ന വിദ്യാർത്ഥിയാണ് പോലീസിന്റെ വേഷം അഭിനയിച്ചത്.
സ്റ്റേജിലെത്തിയ കുട്ടി ആരെങ്കിലും കാണുന്നുണ്ടോ എന്ന് ചുറ്റും നോക്കിയ ശേഷം അവിടെ പെട്ടിയിൽ വെച്ചിരുന്ന മാമ്പഴം എടുത്തുകൊണ്ട് പോകുന്നത് കാണാം. ഇതോടെ കാണികൾ കൈയ്യടിയും ആരംഭിച്ചു.
ഈ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. കുട്ടിയുടെ അഭിനയത്തെ പ്രശംസിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്.
Comments