ഹൈദരാബാദ്: കേരളത്തിലും തമിഴ്‌നാട്ടിലും പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഹിന്ദു സംഘടനകളെ ആക്രമിക്കാൻ പദ്ധതിയിടുന്നതായി രഹസ്യവിവരം. തെലങ്കാനയിലെ ഇന്റലിജൻസ് വിഭാഗത്തിനാണ് രഹസ്യവിവരം ലഭിച്ചത്. ഭീഷണിയെ തുടർന്ന് പോലീസ് സുരക്ഷ ശക്തമാക്കി.
നിരോധിത ഭീകര സംഘടനയായ പിഎഫ്‌ഐയെയും അനുബന്ധ സംഘടനകളെയും നിരീക്ഷിക്കാൻ നോട്ടീസ് നൽകിയിട്ടുണ്ട്. അനിഷ്ട സംഭവങ്ങളും ക്രമസമാധാന തകരാർ ഉണ്ടാകാതിരിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പാക്കാനും പോലീസിന് രഹസ്യാന്വേഷണ വിഭാഗം നിർദേശം നൽകി. ആർഎസ്എസ്, വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയ ഹിന്ദു സംഘടനകൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
തീവ്രവാദ സംഘടനകളുടെ നിരോധനത്തെത്തുടർന്ന് ഹിന്ദു സംഘടനകൾക്കും പ്രവർത്തകർക്കും നേരെ നിരവധി ആക്രമണങ്ങളാണുണ്ടായത്.കണ്ണുരിൽ ആർഎസ്എസ് കാര്യാലയത്തിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞു. ബൈക്കിലെത്തിയ അജ്ഞാതരായ രണ്ട് പേരാണ് ഓഫീസിന് നേരെ ബോംബെറിഞ്ഞത്. തമിഴ്നാട്ടിൽ കോയമ്പത്തൂർ, തിരുപ്പൂർ, രാമനാഥപുരം, മധുര കന്യാകുമാരി, സേലം എന്നിവിടങ്ങളിൽ ബിജെപി, ആർഎസ്എസ് പ്രവർത്തകരുടെ വീടുകൾക്ക് നേരെ പെട്രോൾ ബോംബാക്രമണം നടന്നിരുന്നു.
















Comments