ലഖ്നൗ: ഉത്തർ പ്രദേശിൽ കുറ്റവാളികൾക്കെതിരെ കർശന നടപടി തുടരുന്നു. ഗുജറാത്തിലെ സബർമതി ജയിലിൽ കഴിയുന്ന മാഫിയ തലവൻ അതീഖ് അഹമ്മദിന്റെ 34 കോടി രൂപ വിലവരുന്ന ലഖ്നൗവിലെ സ്വത്തുക്കൾ കണ്ടുകെട്ടി. ഗുണ്ടാ നിയമ പ്രകാരമാണ് നടപടി. സമാജ് വാദി പാർട്ടി നേതാവാണ് അതീഖ് അഹമ്മദ്.
വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്ന ഭൂമിയും ഗാർഹിക ഭൂമിയും കണ്ടുകെട്ടിയവയിൽ പെടുന്നു. പ്രയാഗ് രാജ്, ലഖ്നൗ പോലീസിന്റെ നേതൃത്വത്തിലാണ് നടപടി. സെപ്റ്റംബർ 12ന് ഇയാളുടെ സീതാപുർ റോഡിലെ 8 കോടി രൂപ വില വരുന്ന ബംഗ്ലാവ് ലഖ്നൗ പോലീസ് കണ്ടുകെട്ടിയിരുന്നു.
ഉത്തർ പ്രദേശിൽ മാത്രം അതീഖ് അഹമ്മദിനെതിരെ 97 ക്രിമിനൽ കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആയുധക്കടത്ത് മുതൽ കൊലപാതകം വരെയുള്ള കേസുകളാണ് ഇയാൾക്കെതിരെ വിവിധ കോടതികളിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഗുണ്ടാ നിയമപ്രകാരം ഇയാൾക്കെതിരെ ഇനിയും നടപടികൾ ഉണ്ടാകുമെന്നാണ് സൂചന.
Comments