ചണ്ഡീഗഡ് : പിറ്റ് ബുൾ ഇനത്തിൽ പെട്ട വളർത്തുനായയുടെ കടിയേറ്റ് യുവതിക്ക് ഗുരുതര പരിക്ക്. കൈയ്യിലും കാലിലും തലയിലുമുൾപ്പെടെ 50 തുന്നിക്കെട്ടുകളാണ് വേണ്ടിവന്നത്. ഹരിയാനയിലെ ബലിയാർ ഖുർദ് ഗ്രാമത്തിലാണ് സംഭവം. യുവതിയെ കൂടാതെ ഇവരുടെ രണ്ട് മക്കൾക്കും പിറ്റ്ബുളിന്റെ കടിയേറ്റു.
ഗ്രാമത്തിലെ മുൻ സർപാഞ്ച് സൂരജിന്റെ വീട്ടിലാണ് സംഭവം. ഇവരുടെ വളർത്തുനായയാണ് ഭാര്യയെയും കുട്ടികളെയും ആക്രമിച്ചത്. സൂരജ് ഭാര്യ ഗീതയ്‌ക്കൊപ്പം വീട്ടിലെത്തിയ സമയത്തായിരുന്നു സംഭവം. നായയുടെ കൂട് അടച്ചിരുന്നില്ല. ഇത് ശ്രദ്ധിക്കാതെ വാഹനത്തിൽ നിന്നിറങ്ങിയ ഗീതയെ നായ ആക്രമിക്കുകയായിരുന്നു. കുട്ടികളായ ദക്ഷ്, സുഹാനി എന്നിവരെയും നായ കടിച്ചൂകീറി.
തുടർന്ന് ഇവരുടെ ശബ്ദം കേട്ട സമീപവാസികൾ എത്തിയാണ് മൂന്ന് പേരെയും രക്ഷിച്ചത്. നായയെ വടികൊണ്ട് അടിച്ചിട്ടും പിടിവിടാൻ അത് തയ്യാറായിരുന്നില്ലെന്ന് സൂരജ് പറയുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശരീരമാസകലം 50 ഓളം തുന്നിക്കെട്ടുകളുണ്ട്. പരിക്കേറ്റ കുട്ടികളെ ചികിത്സയ്‌ക്ക് ശേഷം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.
















Comments