ഭോപ്പാൽ: മെഡിക്കൽ വിദ്യാഭ്യാസം ഇനി മുതൽ ഹിന്ദിയിലും. രാജ്യത്ത് എംബിബിഎസ് കോഴ്സിന്റെ പുസ്തകങ്ങളുടെ ആദ്യത്തെ ഹിന്ദി പതിപ്പ് ആഭ്യന്തരമന്ത്രി അമിത് ഷാ പ്രകാശനം ചെയ്തു. ഒന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥികൾക്കായുള്ള പുസ്തകങ്ങളാണ് ഹിന്ദിയിൽ തയ്യറാക്കിയിരിക്കുന്നത്. ബയോകെമിസ്ട്രി, അനാട്ടമി, മെഡിക്കൽ ഫിസിയോളജി വിഷയങ്ങളുടെ പാഠപുസ്തകങ്ങളാണ് അദ്ദേഹം പുറത്തിറക്കിയത്. പ്രകാശന ചടങ്ങിൽ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗും പങ്കെടുത്തു.
പാഠപുസ്തകങ്ങൾ 16 ഡോക്ടർമാരുടെ സംഘമാണ് തയ്യാറാക്കിയത്. സാങ്കേതിക പദങ്ങളിലെ ആശയക്കുഴപ്പം ഒഴിവാക്കാൻ ചില വാക്കുകൾ ഇംഗ്ലീഷിൽ തന്നെയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ ഇംഗ്ലീഷ് പദങ്ങൾ ദേവനാഗരി ലിപിയിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ അധ്യയന വർഷത്തേക്കുള്ള എംബിബിഎസ് വിദ്യാർത്ഥികൾക്കുള്ള ഹിന്ദി പാഠപുസ്തകങ്ങൾ ഭോപ്പാലിലെ ഗാന്ധി മെഡിക്കൽ കോളേജിലാണ് (ജിഎംസി) ആദ്യമായി പുറത്തിറക്കിയത്. പിന്നീട് ഇത് സംസ്ഥാനത്തെ മറ്റ് 12 മെഡിക്കൽ കോളേജുകളിലേക്കും വ്യാപിപ്പിക്കുമെന്ന് അറിയിച്ചു.
Madhya Pradesh | Home Minister Amit Shah launches the country's first Hindi version of MBBS course books, in Bhopal in the presence of CM Shivraj Singh Chouhan and State Medical Education Minister Vishvas Kailash Sarang pic.twitter.com/QezQ9bFgFv
— ANI (@ANI) October 16, 2022
ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ വിദ്യാർത്ഥികളുടെ മാതൃഭാഷയ്ക്കാണ് പ്രധാനമന്ത്രി പ്രധാന്യം നൽകിയതെന്നും ചരിത്രപരമായ തീരുമാനമാണ് അദ്ദേഹം എടുത്തതെന്നും അമിത് ഷാ പ്രശംസിച്ചു. ഇന്നത്തെ ദിവസം വളരെ പ്രത്യേക നിറഞ്ഞതാണെന്നും ഭാവിയിൽ ചരിത്രം എഴുതുമ്പോൾ ഈ ദിനവും എഴുതപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments