ബ്രിസ്ബേൻ: ട്വന്റി 20 ലോകകപ്പ് സന്നാഹ മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ജയം. 6 റൺസിനാണ് ഇന്ത്യയുടെ ജയം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് നേടി. ഓപ്പണർ രാഹുൽ 57 റൺസും മദ്ധ്യനിര താരം സൂര്യകുമാർ യാദവ് 50 റൺസും നേടി. ഓസ്ട്രേലിയക്ക് വേണ്ടി കെയ്ൻ റിച്ചാർഡ്സൺ 4 വിക്കറ്റ് വീഴ്‌ത്തി.
ഇന്ത്യ ഉയർത്തിയ മികച്ച വിജയ ലക്ഷ്യത്തിലേക്ക് ആത്മവിശ്വാസത്തോടെ ബാറ്റ് വീശിയ ഓസീസിന് മദ്ധ്യനിരയുടെ തകർച്ച വിനയായി. ഒരു ഓവറിൽ 4 റൺസിന് 3 വിക്കറ്റ് വീഴ്‌ത്തിയ മുഹമ്മദ് ഷമിയാണ് ഓസീസിനെ തകർത്തത്. 20 ഓവറിൽ ഓസ്ട്രേലിയ 180 റൺസിന് പുറത്തായി. ഭുവനേശ്വർ കുമാറിന് 2 വിക്കറ്റ് ലഭിച്ചു. 54 പന്തിൽ 76 റൺസ് നേടിയ ക്യാപ്ടൻ ആരോൺ ഫിഞ്ച് ആണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറർ. മിച്ചൽ മാർഷ് 18 പന്തിൽ 35 റൺസ് നേടി.
Comments