ഷൂട്ടിംഗ് തിരക്കുകൾക്കിടയിൽ ലഭിക്കുന്ന ഒഴിവ് സമയങ്ങൾ പ്രകൃതിയുമൊത്ത് ചിലവിടുകയാണ് നടി പത്മപ്രിയ. വീടിന് സമീപത്തെ പറമ്പിൽ തൂമ്പയെടുത്ത് കിളയ്‌ക്കുന്ന പത്മപ്രിയയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.
തലയിൽ എണ്ണ തേച്ച് മുണ്ടും ഷർട്ടുമിട്ടാണ് താരം ജോലി ചെയ്യുന്നത്. ഒരു പൂന്തോട്ടമൊരുക്കുക തന്നെ ലക്ഷ്യം. ഇതോടൊപ്പം ചില ചിത്രങ്ങളും നടി പങ്കുവെച്ചിട്ടുണ്ട്.
ഒരിടവേളയ്‌ക്ക് ശേഷം പത്മപ്രിയ അഭിനയിച്ച സിനിമയാണ് ഒരു തെക്കൻ തല്ലുകേസ്. ചിത്രത്തിൽ തനി നാട്ടിപുറത്തുകാരിയായ രുഗ്മിണി എന്ന കഥാപാത്രത്തെയാണ് പത്മപ്രിയ അവതരിപ്പിക്കുന്നത്. തിരുവനന്തപുരം ശൈലിയിൽ വളരെ വ്യത്യസ്തമായി ഒരുക്കിയിരിക്കുന്ന ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
















Comments