ബ്രിസ്ബേൻ: ഇന്ത്യൻ ആരാധകർക്ക് ആഹ്ലാദിക്കാൻ നിരവധി മുഹൂർത്തങ്ങൾ നിറഞ്ഞതായിരുന്നു ഓസ്ട്രേലിയക്കെതിരെ ബ്രിസ്ബേനിൽ നടന്ന ട്വന്റി 20 ലോകകപ്പ് സന്നാഹ മത്സരം. ഫോമിലേക്ക് മടങ്ങിയെത്തിയ ഓപ്പണർ കെ എൽ രാഹുലിന്റെയും വിസ്മയാവഹമായ ഫോമിൽ ബാറ്റിംഗ് തുടരുന്ന സൂര്യകുമാർ യാദവിന്റെയും അർദ്ധ സെഞ്ച്വറികൾ, ഒരു ഓവറിൽ മത്സരത്തിന്റെ ഗതിമാറ്റി മറിച്ച മുഹമ്മദ് ഷമിയുടെ 3 വിക്കറ്റ് പ്രകടനം, അവസാന ഓവറിലെ 6 റൺസിന്റെ തകർപ്പൻ വിജയം എന്നിവയാണ് ഇവയിൽ പ്രധാനപ്പെട്ടത്.
എന്നാൽ, ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരെ ആവേശഭരിതരാക്കിയ മറ്റ് ചില നിമിഷങ്ങൾക്ക് കൂടി ഇന്നത്തെ മത്സരം സാക്ഷ്യം വഹിച്ചു. ഗ്രൗണ്ടിൽ അങ്ങോളമിങ്ങോളം പറന്നു നടന്ന് തകർപ്പൻ ഫീൽഡിംഗ് കാഴ്ച വെച്ച വിരാട് കോഹ്ലിയുടെ പ്രകടനമായിരുന്നു അത്.
മത്സരം ഇന്ത്യക്ക് നഷ്ടമാകും എന്ന ഘട്ടത്തിലായിരുന്നു കോഹ്ലിയുടെ മിന്നൽ പ്രകടനങ്ങൾ. ഓസ്ട്രേലിയക്ക് ജയിക്കാൻ 5 വിക്കറ്റ് കൈയ്യിലിരിക്കേ 11 പന്തിൽ 16 റൺസ് മതി എന്ന ഘട്ടത്തിൽ ഉജ്ജ്വലമായ ഒരു വലം കൈയ്യൻ ത്രോയിലൂടെ അപകടകാരിയായ ടിം ഡേവിഡിനെ കോഹ്ലി പുറത്താക്കി.
Catches Wins You The Matches
Best Example Is This Catch ,What A Catch That Was Kohli Woww 🔥
& his Fielding Is As Always Best
Better Than Anyone 🔥#INDvsAUS #CricketTwitter #AUSvsIND #ViratKohli #INDvsAUS pic.twitter.com/Qj7nOoEzmU— Ravi jakhar (@Ravi_jat_vbj) October 17, 2022
അടുത്ത ഓവറിലായിരുന്നു മത്സരം പൂർണ്ണമായും ഇന്ത്യയുടെ കൈകളിലെത്തിച്ച കോഹ്ലിയുടെ തകർപ്പൻ ക്യാച്ച്. മുഹമ്മദ് ഷമിയുടെ പന്ത് ലോംഗ് ഓൺ ബൗണ്ടറിക്ക് മുകളിലൂടെ സിക്സറിന് പറത്താനുള്ള പാറ്റ് കമ്മിൻസിന്റെ ശ്രമം, അതിർത്തി വരക്ക് തൊട്ട് മുന്നിൽ നിന്ന് കോഹ്ലി പറന്ന് കൈപ്പിടിയിൽ ഒതുക്കിയത് ശ്വാസം അടക്കപ്പിടിച്ചാണ് കാണികൾ കണ്ടിരുന്നത്. ക്യാച്ച് പൂർത്തിയാക്കിയ ശേഷം പിന്നിലേക്ക് നോക്കി, നിസ്സാര ഭാവത്തിൽ ചിരിച്ച കോഹ്ലിയെ, ഇന്ത്യൻ ആരാധകരോടൊപ്പം ഓസ്ട്രേലിയൻ ആരാധകരും ഓസീസ് ഡ്രസ്സിംഗ് റൂമും വൻ കരഘോഷത്തോടെയാണ് പ്രശംസിച്ചത്. ഏറ്റവും നന്നായി ഫിറ്റ്നസ്സ് കാത്ത് സൂക്ഷിക്കുന്ന ഇന്ത്യൻ താരം എന്ന വിശേഷണത്തിന് ഉടമയായ കോഹ്ലിയുടെ തകർപ്പൻ ഫീൽഡിംഗ് പ്രകടനം ഇന്റർനെറ്റ് ലോകം ഏറ്റെടുത്തിരിക്കുകയാണ്.
https://www.instagram.com/icc/?utm_source=ig_embed&ig_rid=57e6851a-0071-46d8-b61f-54f5046831bb
Comments