തൃശൂർ: മംഗുളൂരു യേനപ്പോയ കോളേജിലെ മലയാളി വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ ദുരൂഹതയേറുന്നു. ഭീകരവാദ സംഘടനകളുടെ സാന്നിധ്യം യേനപ്പോയ കോളേജിൽ ഉള്ളതായും ഹിന്ദു ഐക്യവേദിയും ബിജെപിയും ആരോപിച്ചു. രണ്ടുദിവസം മുമ്പാണ് കോളേജിലെ അവസാന വർഷ വിദ്യാർത്ഥിനിയായ ഭുവന താമസസ്ഥലത്ത് ആത്മഹത്യ ചെയ്തത്.
തൃശൂർ എൽത്തുരുത്ത് സ്വദേശിനിയാണ് മരിച്ച ഭുവന. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു പെൺകുട്ടി ആത്മഹത്യ ചെയ്തത്. ജീവിതം അവസാനിപ്പിക്കുന്നതിന് മുമ്പ് താൻ ചതിക്കപ്പെട്ടുവെന്ന് വ്യക്തമാക്കി സഹപാഠി അൽത്താഫിനും പോലീസിനും ഭുവന വീഡിയോ സന്ദേശം അയച്ചിരുന്നു.
”നീയെന്നെ വഞ്ചിച്ചു, ഇതുപോലെ ആരെയും നീ ചതിയിൽ പെടുത്താൻ പാടില്ല. നീ ഒരു കാലത്തും നേരെയാകില്ല. ഇനിയൊരു ജന്മമുണ്ടെങ്കിൽ എന്റെ അമ്മയുടെ മകളായി തന്നെ ജനിക്കണം. ” എന്നെല്ലാമായിരുന്നു ഭുവന അയച്ച വീഡിയോ സന്ദേശത്തിൽ ഉണ്ടായിരുന്നത്.
സംഭവത്തിൽ കസ്റ്റഡിയിലായ അൽത്താഫിനെ മംഗളൂരു ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 10 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്. അൽത്താഫിന്റെ ബന്ധങ്ങൾ സംശയം ജനിപ്പിക്കുന്നതായി ഹിന്ദു ഐക്യവേദി ആരോപിച്ചു. ഭുവനയുടെ മരണത്തിൽ ശക്തമായ അന്വേഷണം വേണമെന്ന് ബിജെപിയും ആവശ്യപ്പെട്ടിട്ടുണ്ട്.
ഭുവനയുടെ മരണത്തിന് പിന്നിൽ ലൗ ജിഹാദ് ഉൾപ്പെടെയുള്ള നിഗൂഢതകൾ ഉണ്ടെന്ന സംശയമാണ് ഉയരുന്നത്. മുസ്ലീം മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന യേനപ്പോയ കോളേജിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ വിദ്യാർത്ഥികൾക്ക് പിന്തുണ ലഭിക്കുന്നതായും നാട്ടുകാരുടെ ആരോപണമുണ്ട്.
















Comments