യുഎൻ സെക്രട്ടറി ജനറൽ നാളെ ഇന്ത്യയിൽ ; മുബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ശ്രദ്ധാഞ്ജലിയർപ്പിക്കും
Sunday, November 9 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

യുഎൻ സെക്രട്ടറി ജനറൽ നാളെ ഇന്ത്യയിൽ ; മുബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ശ്രദ്ധാഞ്ജലിയർപ്പിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2022, 08:17 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഐക്യരാഷ്‌ട്രസഭയുടെ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടാറസ് നാളെ ഇന്ത്യയിലെത്തും. ഔദ്യോഗിക സന്ദർശനത്തിന് തുടക്കം കുറിച്ചുകൊണ്ട് മുംബൈ ഭീകരാക്ര മണത്തിൽ കൊല്ലപ്പെട്ടവർക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കും. മുംബൈ താജ് മഹൽ പാലസ് ഹോട്ടലിലാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കുക. 2022 ജനുവരിയിൽ തന്റെ രണ്ടാം ഭരണകാലാവധി ആരംഭിച്ചശേഷം ആദ്യമായാണ് ഇന്ത്യയി ലെത്തുന്നത്.

‘ഐക്യരാഷ്‌ട്രസഭയുടെ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടാറസ് ഈ മാസം 18 മുതൽ 20 വരെ ഇന്ത്യ സന്ദർശിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. തന്റെ ഔദ്യോഗിക കാലാവധിയുടെ രണ്ടാം ഘട്ടം ജനുവരി 2022ൽ ആരംഭിച്ചശേഷം ആദ്യമായാണ് യുഎൻ മേധാവി ഇന്ത്യയിലെത്തുന്നത്. 2018 ഒക്ടോബർ 1 മുതൽ 4 വരെയാണ് ഗുട്ടാറസ് ആദ്യമായി ഇന്ത്യ സന്ദർശിച്ചത്. ‘ വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു.

നാളെ ആരംഭിക്കുന്ന ഔദ്യോഗിക സന്ദർശനത്തിൽ ഭീകരാക്രമണത്തിന്റെ ഇരകളെ ഓർമ്മിക്കുന്ന ചടങ്ങിന് ശേഷം മുംബൈ ഐഐടിയിലെ സെമിനാറിൽ പങ്കെടുക്കും. 75-ാം വർഷത്തിലെ ഇന്ത്യ : യുഎൻ-ഇന്ത്യ പങ്കാളിത്തം : തെക്കൻ മേഖലാ സഹകരണം എന്ന വിഷയത്തിലാണ് പ്രഭാഷണം നടക്കുന്നത്. 20-ാം തിയതി പരിസ്ഥിതിയ്‌ക്കായുള്ള ജീവിത ശൈലി എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീക്ഷണമായ മിഷൻ ലൈഫ് പരിപാടിയുടെ ഉദ്ഘാടനം ഗുജറാത്തിൽ ഗുട്ടാറസ് നിർവ്വഹിക്കും.

2021 നവംബർ മാസത്തിൽ ഗ്ലാസ്‌ഗോയിലെ പരിസ്ഥിതി ഉച്ചകോടിയായ കോപ്-26ലാണ് നരേന്ദ്രമോദി ലൈഫ് എന്ന പദ്ധതി ലോകനേതാക്കൾക്ക് മുന്നിൽ അവതരിപ്പിച്ചത്. ചടങ്ങിന് മുമ്പ് ഗുട്ടാറസ് ഏകതാ പ്രതിമ സന്ദർശിക്കും. കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ലോകത്തിലെ ആദ്യ സൗരോർജ്ജ ഗ്രാമമായ മൊധേരയും സൂര്യക്ഷേത്രവും ഗുട്ടാറസ് പ്രധാന മന്ത്രി നരേന്ദ്രമോദിക്കൊപ്പം സന്ദർശിക്കും.

Tags: guttarusUNGC
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

“മനുഷ്യാവകാശലംഘനം തുടരുന്നു”; ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ​ജി20 ഉച്ചകോടിയിൽ യുഎസ് പങ്കെടുക്കില്ലെന്ന് ട്രംപ്

സമാധാനം, സാമൂഹ്യസേവനം, സ്നേഹം; കെകേലി സമാധാന പുരസ്കാരം സദ്ഗുരു ശ്രീമാതാ അമൃതാനന്ദമയി ദേവിക്ക്

“യുദ്ധത്തിന് തയാറാണ്”, സമാധാന ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ പാകിസ്ഥാന് മുന്നറിയിപ്പുമായി അഫ്​ഗാനിസ്ഥാൻ

സമാധാന ചർച്ചകൾ പരാജയപ്പെട്ടു; പാകിസ്ഥാൻ ഉത്തരവാദിത്തമില്ലാതെ പെരുമാറി, രൂക്ഷ വിമർശനവുമായി അഫ്​ഗാനിസ്ഥാൻ

പളളികളിൽ അവർ നായ്‌ക്കളെ കെട്ടിയിടും; പാക് സൈന്യം പഷ്തൂൺ ജനതയെ നായകൾക്ക് സമമായാണ് കണക്കാക്കുന്നത്: മുഖ്യമന്ത്രി സൊഹൈൽ അഫ്രീദി

“പാക് ആണവകേന്ദ്രം ബോംബിട്ട് നശിപ്പിക്കാൻ ഇന്ദിര അനുവദിച്ചില്ല; തികച്ചും ലജ്ജാകരം”: തുറന്നടിച്ച് യുഎസ് മുൻ CIA ഉദ്യോ​ഗസ്ഥൻ

Latest News

രഹസ്യവിവരത്തെ തുടർന്ന് പരിശോധന, എക്സൈസിനെ കണ്ടതോടെ മെത്താഫിറ്റമിൻ അടങ്ങിയ കവർ വിഴുങ്ങി; യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സ്വന്തം രാജ്യത്തെ കുറിച്ച് പാടിയതിൽ എന്താണ് തെറ്റ്, ദേശഭക്തിഗാനം പാടുന്ന കുട്ടികളെ അനുമോദിക്കണം, അഭിപ്രായസ്വാതന്ത്ര്യം അവ​ഗണിക്കാൻ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്ന് ഓർമിപ്പിച്ച് രാജീവ് ചന്ദ്രശേഖർ

“ബിജെപിയുടെ രാഷ്‌ട്രീയ ഇച്ഛാശക്തിയുടെ ഉദാഹരണമാണ് വന്ദേഭാരത്”: പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

വീടിന്റെ ചുമരിടി‍‍ഞ്ഞുവീണ് അപകടം, പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലെത്തിക്കാൻ ബു​ദ്ധിമുട്ടിയതായി ബന്ധുക്കൾ, മൊബൈൽ സി​ഗ്നലിലാത്തതിനാൽ വിവരമറിക്കാനും വൈകി; അട്ടപ്പാടിയിൽ സഹോദരങ്ങൾക്ക് ദാരുണാന്ത്യം

“പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുള്ള വരികൾ കമ്യൂണിസ്റ്റ് സർക്കാരിനെ പുളകം കൊള്ളിച്ചു, വേടനെതിരെയുള്ള 3 പീഡനപരാതികൾ മരിവിച്ചതും ഇതുകൊണ്ടാണ്” ; വേടന് അവാർഡ് നൽകിയതിനെതിരെ ആർ ശ്രീലേഖ

“ബിഹാർ തെരഞ്ഞെടുപ്പിൽ നിന്ന് മുങ്ങാനാണ് ചിലർ പരിശീലിക്കുന്നത്”; പ്രചാരണത്തിനിടെ കുളത്തിൽ ചാടിയ രാ​ഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ആർട്ട് ഓഫ് ലിവിം​ഗ് ബെംഗളൂരു ആശ്രമം സംഘടിപ്പിക്കുന്ന ജാപ്പനീസ് ഭാഷാ അക്കാദമി; ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറും മുൻരാഷ്‌ട്രപതി രാംനാഥ് കോവിന്ദും ചേർന്ന് ഉദ്‌ഘാടനം ചെയ്തു

PFI, SDPI രാജ്യവിരുദ്ധ സംഘടനകൾക്കെതിരെ നടപടി ശക്തമാക്കി ED ; 67 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies