ലക്നൗ : ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവ് നായ കടിച്ചുകൊന്നു. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം. തെരുവ് നായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ചികിത്സയ്ക്കിടെ കുഞ്ഞ് മരിച്ചു.
നോയിഡ ഹൗസിംഗ് സൊസൈറ്റിയിൽ വെച്ച് ഇന്നലെയായിരുന്നു സംഭവം. കെട്ടിടത്തിൽ ജോലിക്ക് വന്ന തൊഴിലാളിയുടെ കുഞ്ഞിനെയാണ് നായ ആക്രമിച്ചത്. കുഞ്ഞിന്റെ വയറിലാണ് നായ കടിച്ചത്. തുടർന്ന് കുടൽ കടിച്ചുകീറി പുറത്തെടുക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ യാഥാർത്ഥ് ആശുപത്രിയിൽ പ്രവേശിച്ച് ശസ്ത്രക്രിയ നടത്തിയെങ്കിലും ഇന്ന് രാവിലെയോടെ മരിച്ചു.
ഇതോടെ രോഷാകുലരായ പ്രദേശവാസികൾ ഒത്തുകൂടി വിഷയത്തിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇവിടെ നിരവധി തെരുവ് നായ്ക്കളുണ്ട്. എന്നാൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിനെതിരെ ജില്ലാ ഭരണകൂടം നടപടിയെടുക്കുന്നില്ലെന്നും ഇവർ ആരോപിച്ചു. സംഭവത്തിൽ പരാതി നൽകിയതോടെ പോലീസ് അന്വേഷണം ആരംഭിച്ചു.
Comments