കാഴ്ചയിൽ തന്നെ നമ്മളെ ഏറെ ഭയപ്പെടുത്തുന്ന ജീവികളാണ് കൊമോഡോ ഡ്രാഗണുകൾ. മുതലയ്‌ക്ക് സമാനമായ രൂപമായ രൂപമുള്ള ഇവ, ലോകത്തിലെ ഏറ്റവും വലിയ പല്ലിവർഗ്ഗമാണ്. ഒരു ബീച്ചിൽ നിന്നുള്ള കൊമോഡോ ഡ്രാഗണിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. വർഷങ്ങൾക്ക് മുൻപ് ചിത്രീകരിച്ച വീഡിയോ ആണിത്. ഭീമാകാരനായ ഒരു കൊമോഡോ ഡ്രാഗൺ അതിന്റെ തലയിൽ ഒരു കടലാമയുടെ തോടുമായി നടന്നു പോകുന്ന വീഡിയോ ആണിത്.
ചുട്ടുപൊള്ളുന്ന വെയിലത്തൂടെയാണ് തലയിൽ ഹെൽമെറ്റ് പോലെ ആമത്തോട് വച്ച് കൊമോഡോ ഡ്രാഗൺ നടക്കുന്നത്. കടലിൽ നിന്ന് കടൽത്തീരത്തേക്കാണ് ആമത്തോടുമായി ഇവൻ വരുന്നത്. ആമയെ കഴിച്ചതിന് ശേഷമാണ് തലയിൽ ആമത്തോടുമായുള്ള നടപ്പ്. മണൽതീരത്ത് കുറച്ച് ദൂരം എത്തിയതിന് ശേഷം ആമത്തോട് തലയിൽ നിന്ന് വലിച്ചെറിയുന്നതും ദൃശ്യങ്ങളിൽ കാണാം.
A komodo dragon ate a turtle and then wore it like a hat. Original video: https://t.co/HfyCM0qT3Y pic.twitter.com/dTQjPi0F9I
— Fascinating (@fasc1nate) October 17, 2022
ഇന്തൊനേഷ്യൻ ദ്വീപുകളായ കൊമോഡോ, റിങ്ക, ഫ്‌ളോറസ്, ഗിലി മോട്ടാങ് തുടങ്ങിയ സ്ഥലങ്ങളലാണ് ഇവയെ സാധാരണയായി കണ്ടു വരുന്നത്. കൊമോഡോ മോണിറ്ററുകൾ എന്നും ഇത് അറിയപ്പെടാറുണ്ട്. 10 അടി വരെ നീളവും 70 കിലോ ഭാരവും ഇവയ്‌ക്കുണ്ടാകും. ഇരയിലേക്ക് ഒരു വിഷദ്രാവകം കുത്തി വച്ചാണ് ഇത് കൊല്ലാറുള്ളത്.
Comments