ഹിന്ദുവായ 14-കാരിയെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്തു ഉടനടി മതം മാറ്റവും; സിന്ധിൽ തട്ടിക്കൊണ്ടുപോകലുകൾ തുടർക്കഥ; തെരുവിൽ പ്രതിഷേധവുമായി ന്യൂനപക്ഷം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

ഹിന്ദുവായ 14-കാരിയെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്തു ഉടനടി മതം മാറ്റവും; സിന്ധിൽ തട്ടിക്കൊണ്ടുപോകലുകൾ തുടർക്കഥ; തെരുവിൽ പ്രതിഷേധവുമായി ന്യൂനപക്ഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2022, 04:40 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: പാകിസ്താനിൽ ന്യൂനപക്ഷ വിഭാഗത്തിലെ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കുന്നതും നിർബന്ധിത മതപരിവർത്തനവും നടത്തുന്നത് പുതിയ സംഭവമല്ല. സിന്ധ് പ്രവിശ്യയിൽ കഴിയുന്ന ഹിന്ദു, ക്രിസ്ത്യൻ, സിഖ് സമുദായക്കാർ വർഷങ്ങളായി അഭിമുഖീകരിക്കുന്ന പ്രശ്‌നമാണിത്. നിരന്തരം പ്രക്ഷോഭങ്ങൾ ഉയർന്നിട്ടും പാക് സർക്കാർ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുന്നില്ലെന്നതിന് തെളിവാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന വാർത്തകൾ.

അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം 14 വയസുള്ള ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മുസ്ലീം യുവാവുമായി വിവാഹം കഴിപ്പിക്കുകയും ശേഷം ഇസ്ലാമിലേക്ക് മതംമാറ്റിയെന്നുമാണ് റിപ്പോർട്ട്. സിന്ധ് പ്രവിശ്യയിലെ ഇസ്ലാംകോട്ട് മേഖലയിലുള്ള ഥർപർകർ ജില്ലയിൽ നിന്നാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. തുടർന്ന് 14-കാരിയെ പിടിച്ചുകൊണ്ടുവന്ന ഷൗക്കത്ത് എന്ന യുവാവ് വിവാഹം കഴിക്കുകയും ചെയ്തു. ശേഷം മേഖലയിലെ മുസ്ലീം പണ്ഡിതനായ സമാറു പിർ ജാൻ സിർഹാന്ദിയാണ് കുട്ടിയെ മതപരിവർത്തനം നടത്തുന്നതിന് കാർമികത്വം വഹിച്ചത്.

#Pakistan 14-year-old #Hindu girl kidnapped, converted to Islam, forcibly married 2 abductor
Family of the minor girl said their teenage daughter was recently abducted from Islamkot Tharparkar Sindh Village and converted to Islam by Samaru Pir Jan Sirhandi. pic.twitter.com/cvZUbaBYkZ

— Mirza (@Mirza45994191) October 17, 2022

വിവരം പുറത്തുവന്നതിന് പിന്നാലെ സിന്ധ് മേഖലയിലെ തെരുവുകളിൽ ഹിന്ദു സമൂഹം പ്രതിഷേധം നടത്തി. ന്യൂനപക്ഷ സമുദായത്തിലെ കുട്ടികളെ തട്ടിക്കൊണ്ടുപോയി മതപരിവർത്തനം നടത്തുന്ന പ്രവണത അവസാനിപ്പിക്കാൻ ഇനിയും അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കിൽ കനത്ത പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ന്യൂനപക്ഷത്തിന്റെ പ്രശ്‌നങ്ങൾ പരിഹരിച്ച് നീതി നടപ്പിലാക്കുന്നതിൽ രാജ്യത്തെ പോലീസും നീതിന്യായ വ്യവസ്ഥയും പരാജയപ്പെട്ടുവെന്നും അവർ ആരോപിച്ചു. പാകിസ്താനിൽ പെൺകുട്ടികൾ മാത്രമല്ല, ന്യൂനപക്ഷ വിഭാഗത്തിലെ ആൺകുട്ടികൾ പോലും തട്ടിക്കൊണ്ടുപോകലുകൾക്കും മതപരിവർത്തനത്തിനും ഇരയാകുന്നുണ്ടെന്നും പ്രതിഷേധക്കാർ പ്രതികരിച്ചു.

ഒക്ടോബർ ഒമ്പതിനായിരുന്നു സിന്ധ് പ്രവിശ്യയിൽ നിന്നും ഹിന്ദു യുവാവിനെ നിർബന്ധിത മതപരിവർത്തനത്തിന് വിധേയമാക്കിയത്. അജയ് കുമാർ എന്ന യുവാവിനെ ജാമിയത്ത് ഉലമ-ഇ-സിന്ധ് ജനറൽ സെക്രട്ടറിയായ മൗലാനാ റാഷിദ് മഹമ്മൂദ് സൂമ്രോ ആണ് ഇസ്ലാമിലേക്ക് മതംമാറ്റിയത്. സിന്ധിലെ ലർഖാന നഗരത്തിലുള്ള ജാമിയ ഇസ്ലാമിയ മസ്ജിദിൽ വെച്ചായിരുന്നു ഇത് നടന്നത്. സംഭവം നടന്ന് പത്ത് ദിവസങ്ങൾ പിന്നിടുമ്പോഴേക്കുമാണ് ഹിന്ദു പെൺകുട്ടിയും മതപരിവർത്തനത്തിന് ഇരയായിരിക്കുന്നത്.

Tags: islamPakistanhinduCONVERSIONഹിന്ദുമതപരിവർത്തനം
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

ശ്രീ ശ്രീ രവിശങ്കറിന് ആദരവുമായി ബോസ്റ്റൺ ഗ്ലോബൽ ഫോറം

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies