ഗർഭിണിയാണെന്നറിഞ്ഞ് 48 മണിക്കൂറിനുള്ളിൽ പ്രസവം; ആൺകുഞ്ഞിന് ജന്മം നൽകി യുവതി; സംഭവിച്ചതിങ്ങനെ..
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഗർഭിണിയാണെന്നറിഞ്ഞ് 48 മണിക്കൂറിനുള്ളിൽ പ്രസവം; ആൺകുഞ്ഞിന് ജന്മം നൽകി യുവതി; സംഭവിച്ചതിങ്ങനെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2022, 09:35 pm IST
FacebookTwitterWhatsAppTelegram

അവിശ്വസനീയമായ പല പ്രസവ കഥകളും നാം കേട്ടിരിക്കാം. പ്രസവിച്ചതിന് പിന്നാലെ മരിച്ചുവെന്ന് കരുതിയ കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചുവന്നതുൾപ്പെടെ നിരവധി സംഭവങ്ങൾ. ഇപ്പോഴിതാ 23 വയസ് മാത്രം പ്രായമുള്ള ഒരു യുവതിയുടെ പ്രസവമാണ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്.

പെയ്ടൺ സ്റ്റോവർ എന്ന 23-കാരിയാണ് വൈറലായ അമ്മ. യുഎസിലെ ഒമാഹയിലുള്ള അദ്ധ്യാപികയാണിവർ. ഗർഭിണിയാണെന്നറിഞ്ഞ് വെറും 48 മണിക്കൂറിനുള്ളിൽ കുഞ്ഞിന് ജന്മം നൽകേണ്ടി വന്നുവെന്നതാണ് സ്റ്റോവറിന്റെ പ്രസവം ഒരു അത്ഭുതമായി മാറാൻ കാരണം. ക്ഷീണവും തളർച്ചയും തോന്നി ഡോക്ടറെ സമീപിച്ചതിന് പിന്നാലെയാണ് ഗർഭിണിയാണെന്ന വിവരമറിഞ്ഞതും തൊട്ടുപിന്നാലെ പ്രസവിക്കേണ്ടി വന്നതെന്നുമെന്ന് സ്റ്റോവർ പറയുന്നു.

തനിക്ക് നാളുകളായി അനുഭവപ്പെട്ടിരുന്ന ക്ഷീണത്തിന് കാരണം ഗർഭാവസ്ഥയായിരുന്നുവെന്ന് യുവതി അറിഞ്ഞില്ല. തൊഴിൽപരമായ പല സമ്മർദ്ദങ്ങളും നേരിട്ടിരുന്നതാണ് ക്ഷീണം തോന്നാൻ കാരണമെന്നായിരുന്നു യുവതി കരുതിയിരുന്നത്. ക്ഷീണത്തിന് മരുന്ന് വാങ്ങാൻ വന്നതോടെ ഗർഭിണിയാണെന്ന വിവരം ഡോക്ടർ അറിയിക്കുകയായിരുന്നു. എന്നാൽ ഇത് വിശ്വസിക്കാൻ കഴിയാതിരുന്ന യുവതി മറ്റ് ടെസ്റ്റുകൾ നടത്തണമെന്ന് ഡോക്ടറോട് ആവശ്യപ്പെട്ടു. അൽട്രാസൗണ്ട് സ്‌കാനിംഗ് നടത്തിയതോടെ യുവതി ഗർഭിണിയാണെന്ന് തന്നെ ഡോക്ടർ ആവർത്തിച്ചു. ഒപ്പം യുവതിയെ ഞെട്ടിപ്പിക്കുന്ന മറ്റൊരു കാര്യവും ഡോക്ടർ അവരെ അറിയിച്ചു.

യുവതിയുടെ വൃക്കകളുടെയും കരളിന്റെയും പ്രവർത്തനത്തിൽ തകരാറുണ്ടെന്നായിരുന്നു കണ്ടെത്തൽ. പ്ലീക്ലാംപ്‌സിയ എന്ന അസുഖമാണ് യുവതിക്കുണ്ടായത്. ഗർഭധാരണം മൂലം ശരീരത്തിലെ മറ്റ് അവയവങ്ങളുടെ പ്രവർത്തനത്തിൽ തകരാർ സംഭവിക്കുന്നതാണ് പ്ലീക്ലാംപ്‌സിയ എന്ന രോഗാവസ്ഥ. ഈ രോഗം പിടിപെട്ടാൽ വയറ്റിലുള്ള കുഞ്ഞിന് ഗർഭാശയത്തിൽ അതിജീവിക്കാൻ കഴിയില്ല. മാത്രവുമല്ല, കുഞ്ഞ് വയറ്റിൽ തന്നെ തുടരുന്നത് അമ്മയുടെ ജീവൻ അപകടത്തിലാക്കുകയും ചെയ്യും.

ഈ സാഹചര്യത്തിൽ അടിയന്തിരമായി സിസേറിയൻ നടത്തി കുഞ്ഞിനെ പുറത്തെടുക്കാൻ ഡോക്ടർമാർ തീരുമാനിച്ചു. പ്രസവം നടക്കേണ്ടതിന് പത്ത് ആഴ്ചകൾ മുമ്പ് തന്നെ കുഞ്ഞിനെ പുറത്തെടുക്കേണ്ടി വന്നു. ഇതോടെ നാല് പൗണ്ട് (1.81 കിലോ ഗ്രാം) തൂക്കം മാത്രമുള്ള ആൺകുഞ്ഞിനെ യുവതിയുടെ വയറ്റിൽ നിന്നും സിസേറിയനിലൂടെ പുറത്തെടുത്തു.

ഭാവിയിൽ തനിക്ക് കുഞ്ഞ് വേണമെന്ന് ആഗ്രഹിച്ചിരുന്നുവെങ്കിലും ഇത്രപെട്ടെന്ന് യാതൊരു മുന്നറിയിപ്പുമില്ലാതെ അത് സംഭവിക്കുമെന്ന് കരുതിയില്ലെന്നാണ് യുവതിയും പങ്കാളിയും പ്രതികരിച്ചത്. നിലവിൽ മെതോഡിസ്റ്റ് വിമൺ ഹോസ്പിറ്റലിൽ അമ്മയും കുഞ്ഞും സുരക്ഷിതരാണ്.

Tags: birthUSPREGNANCY
ShareTweetSendShare

More News from this section

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ഭർത്താവിന്റെ രണ്ട് അടികിട്ടിയെന്ന് വിചാരിച്ച് ചത്തോന്നും പോകില്ലല്ലോ; ഭാര്യ അനുസരണക്കേട് കാണിച്ചാൽ  മ‍ർദ്ദിക്കാൻ ഇസ്ലാം അനുവാദം നൽകുന്നുണ്ട്;  യുവതിയോട് താലിബാൻ കോടതി

ഇറാഖ് തീരത്ത് അമേരിക്കൻ എണ്ണ കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ദുബായ് എയർപോർട്ട് പരിസരത്ത് ഡ്രോൺ ആക്രമണം: ഭാരീതയനുൾപ്പടെ നാല് പേർക്ക് പരുക്ക്

പ്രതിസന്ധി രൂക്ഷം; പാകിസ്ഥാനിൽ സ്കൂളുകൾ അടച്ചു, ഓഫീസുകളുടെ പ്രവൃത്തിദിനം കുറച്ചു

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies