സൈനികരുടെ ധൈര്യത്തെപ്പറ്റി പറയേണ്ടതില്ലല്ലോ! ശത്രുക്കളോട് മാത്രമല്ല, കാടും കുന്നും കടലും കാട്ടരുവികളുമെല്ലാം താണ്ടി പ്രകൃതി ഒരുക്കിവെച്ചിരിക്കുന്ന കെണികളോടും മല്ലിട്ടാണ് അവർ അവരുടെ ദൗത്യം നിർവ്വഹിക്കുന്നത്. ശത്രുക്കൾ തിരിച്ചറിയാത്ത വിധം കാടുകളിൽ പുല്ലുകൾ കൊണ്ട് കുപ്പായം അണിഞ്ഞ് അതിർത്തി കാക്കുന്ന പട്ടാളക്കാരുടെ ചിത്രങ്ങളും വീഡിയോകളും നമ്മൾ കണ്ടിട്ടുണ്ട്. ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നതും അത്തരത്തിലൊരു വീഡിയോയാണ്. ഒരു മലേഷ്യൻ എയർഫോഴ്‌സ് സ്‌നൈപ്പറിന്റെ വീഡിയോയാണിത്.
ഇന്തോനേഷ്യൻ വ്യോമസേനയുടെ സ്‌നൈപ്പർ തന്റെ സ്‌പോട്ടറിനൊപ്പം നിലയുറപ്പിച്ചിരിക്കുന്നത് കാണാം. എന്നാൽ, വീഡിയോയിലേക്ക് ഒന്നുകൂടി സൂക്ഷ്മമായി നോക്കിയാൽ ആരായാലും ഞെട്ടിപ്പോകും. കാരണം, ഒരു വലിയ രാജവെമ്പാല അദ്ദേഹത്തിന്റെ ശരീരത്തിലൂടെ ചുറ്റി കയ്യിൽ പിടിച്ചിരിക്കുന്ന തോക്കിൽ പത്തിവിടർത്തി നിൽക്കുന്നതാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. എന്നാൽ, പാമ്പിനെ കണ്ട് ഭയപ്പെടാതെ യാതൊരു കുലുക്കവും കൂടൂാതെ സൈനികൻ അവിടെ തന്നെ നിലയുറപ്പിക്കുന്നു.
Indian Army Sniper Armed With Sako TRG 42 .338 Lapua Magnum Sniper Rifle Along A King Cobra Somewhere Near LAC At Arunachal Pradesh 🇮🇳⚡️🇨🇳
Also Read: https://t.co/5nIX6e0AUG pic.twitter.com/IOBVa8YNFl
— SSBCrackExams (@SSBCrackExams) October 15, 2022
സൈനികന്റെ ധൈര്യത്തെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് സമൂഹമാദ്ധ്യമങ്ങളിൽ അഭിപ്രായങ്ങൾ പങ്കുവെയ്‌ക്കുന്നത്. രാജ്യം ഏതാണെങ്കിൽ പോലും സൈനികന്റെ ആത്മസമർപ്പണത്തെയും ധൈര്യത്തെയും ഏത് സാഹചര്യങ്ങളെയും വെല്ലുവിളിച്ചു കൊണ്ടുള്ള പ്രവർത്തനത്തെയും അഭിനന്ദിച്ചേ മതിയാകൂ. താൻ കണ്ട ഏറ്റവും വിചിത്രമായ ഒരു ബാരൽ ഇതാണ്, ഒറ്റനോട്ടത്തിൽ അത് തോക്കിന്റെ ബാരൽ ആണെന്നെ തോന്നുകയുള്ളു എന്നിങ്ങനെയും ചിലർ പ്രതികരിക്കുന്നു.
















Comments