പ്രകാശം: ആന്ധ്രപ്രദേശിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ വർധിച്ച് വരുന്ന ആക്രമണങ്ങളിൽ പ്രതിഷേധവുമായി ബിജെപി. കഴിഞ്ഞ ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയിലുള്ള പുരാതന ശിവക്ഷേത്രത്തിലെ വിഗ്രഹം അജ്ഞാതർ തകർത്തു. ക്ഷേത്രത്തിൽ മോഷണശ്രമങ്ങൾ നടന്നതിന്റെ സൂചനയും പോലീസിന് ലഭിച്ചിട്ടുണ്ട്. അക്രമികളെ പിടികൂടുന്നതിനായി ലോക്കൽ പോലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ അന്വേഷണസംഘത്തെ രൂപീകരിച്ചു. ക്ഷേത്രത്തിലെ നന്ദി വിഗ്രഹം മൂർച്ചയുള്ള വസ്തു ഉപയോഗിച്ച് മുറിച്ച് മാറ്റുകയും ചെയ്തിട്ടുണ്ട്. വർഷങ്ങൾ പഴക്കമുള്ള ക്ഷേത്രമാണിത്.
സംഭവത്തിൽ മുഖ്യമന്ത്രി ജഗൻ റെഡ്ഡിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാക്കൾ രംഗത്തെത്തി. ഹിന്ദു വിരുദ്ധനായ മുഖ്യമന്ത്രിയാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് ബിജെപി വിമർശിച്ചു. സംസ്ഥാനത്ത് ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ട് 200ഓളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ ഒരു സംഭവത്തിലും മുഖ്യമന്ത്രി ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. സംസ്ഥാനത്തെ ഹിന്ദുക്കളുടെ ക്ഷമ പരീക്ഷിക്കരുതെന്നും ബിജെപി നേതാവ് ദിയോധർ പറഞ്ഞു.
നിലവിൽ പ്രകാശം ജില്ലയിലെ കേസ് അന്വേഷിക്കുകയാണെന്നും, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ എത്രയും വേഗം പിടികൂടുമെന്നും പോലീസ് വ്യക്തമാക്കി. കഴിഞ്ഞ മാസവും സമാനസംഭവം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരുന്നു. ക്ഷേത്രത്തിൽ ദുർഗ്ഗാദേവിയുടെ വിഗ്രഹത്തെയാണ് അധിക്ഷേപിച്ചത്. സംഭവത്തിൽ രണ്ട് മുസ്ലീം സ്ത്രീകളെ പിടികൂടിയിരുന്നു.
















Comments