ലക്‌നൗ: മദ്ധ്യപ്രദേശിന് പിന്നാലെ ഉത്തർപ്രദേശും ഉന്നത വിദ്യാഭ്യാസം ഹിന്ദിയിലാക്കുന്നു. മെഡിക്കൽ, എഞ്ചിനീറിംഗ് പുസ്തകങ്ങൾ ഹിന്ദിയിലാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. ചില പുസ്തകങ്ങളുടെ ഹിന്ദി പതിപ്പ് ഇറക്കിയിട്ടുണ്ടെന്നും വരുന്ന വർഷം മുതൽ ഇവ ഹിന്ദിയിൽ പഠിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
उत्तर प्रदेश में मेडिकल और इंजीनियरिंग की कुछ पुस्तकों का हिंदी में अनुवाद कर दिया गया है।
आगामी वर्ष से प्रदेश के विश्वविद्यालयों और महाविद्यालयों में इन विषयों के पाठ्यक्रम हिंदी में भी पढ़ने के लिए मिलेंगे।
— Yogi Adityanath (@myogiadityanath) October 15, 2022
ഇന്ത്യയിലെ ആദ്യ ഹിന്ദി പതിപ്പ് എംബിബിഎസ് പുസ്തകം പ്രകാശനം ചെയ്തതിന് പിന്നാലെയാണ് യോഗി ആദിത്യനാഥിന്റെ സുപ്രധാന തീരുമാനം. ഒന്നാം വർഷ വിദ്യാർത്ഥികൾക്കുള്ള മൂന്ന് പാഠപുസ്തങ്ങളാണ് ഹിന്ദിയിൽ ഇറക്കിയത്. പുതിയ വിദ്യാഭ്യാസ നയ പ്രകാരം മാതൃഭാഷയിൽ പഠനം കൂടുതൽലളിതമാക്കുന്നതിന്റെ ഭാഗമായാണ് ഹിന്ദിയിൽ പുസ്തകങ്ങൾ പ്രകാശനം ചെയ്തത്. ചരിത്രപരമായ തീരുമാനത്തെ സ്വാഗതം ചെയ്തായി യോഗി ആദിത്യനാഥ് പറഞ്ഞു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് മെഡിക്കൽ കോഴ്‌സിന്റെ പുസ്തകങ്ങളുടെ ആദ്യ ഹിന്ദി പതിപ്പ് പ്രകാശനം ചെയ്തത്. ബയോകെമിസ്ട്രി, അനാട്ടമി, മെഡിക്കൽ ഫിസിയോളജി വിഷയങ്ങളുടെ പാഠപുസ്തകങ്ങളാണ് അദ്ദേഹം പുറത്തിറക്കിയത്. 16 ഡോക്ടർമാരുടെ സംഘമാണ് ഇവ തയ്യാറാക്കിയത്. സാങ്കേതിക പദങ്ങളുടെ ആശയക്കുഴപ്പം പരിഹരിക്കാൻ ചില വാക്കുകൾ ഇംഗ്ലീഷിൽ തന്നെയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഹിന്ദി മീഡയത്തിലുള്ള വിദ്യഭ്യാസത്തിന്റെ കുതിപ്പിന് ഇത് കാരണമാകുമെന്ന മദ്ധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി വിശ്വസ് സാരംഗ് പറഞ്ഞിരുന്നു.
Comments