ആറാഴ്ചത്തെ അസ്വസ്ഥ ഭരണം ; ലിസ് ട്രസിന് വിനയായത് പാളയത്തിലെ പട
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

ആറാഴ്ചത്തെ അസ്വസ്ഥ ഭരണം ; ലിസ് ട്രസിന് വിനയായത് പാളയത്തിലെ പട

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2022, 06:57 pm IST
FacebookTwitterWhatsAppTelegram

ലണ്ടൻ: രണ്ടു മാസം പോലും തികയ്‌ക്കാനാകാതെ ലിസ് ട്രസ് രാജിവെയ്‌ക്കേണ്ടി വന്ന സാഹചര്യം സ്വയം വരുത്തിവെച്ച ധൃതിപിടിച്ചുള്ള പരിഷ്‌ക്കാരങ്ങളെന്ന് സൂചന. ബ്രിട്ടീഷ് ചരിത്രത്തിൽ ഏറ്റവും കുറവ് സമയം ഭരണത്തിലിരുന്ന പ്രധാനമന്ത്രി എന്ന ചീത്തപ്പേരും ലിസ് ട്രസ് സമ്പാദിച്ചു. ബ്രിട്ടന്റെ 15-ാമത് പ്രധാനമന്ത്രിയായാണ് എലിസബത്ത് രാജ്ഞി ലിസ് ട്രസിനെ ക്ഷണിച്ചത്.

സ്വജനപക്ഷപാതം കാണിച്ചുവെന്നും ഭരണസ്വാധീനം ദുരുപയോഗം ചെയ്തുവെന്നും ആരോപിച്ചതിനെ തുടർന്നാണ് ബോറിസ് ജോൺസന് സ്ഥാനം ഒഴിയേണ്ടിവന്നത്. തുടർന്നുള്ള തിരഞ്ഞെടുപ്പിലാണ് എട്ടുപേരിൽ നിന്ന് ജനപ്രീയതയുടെ അടിസ്ഥാനത്തിൽ മുൻ വിദേശകാര്യ മന്ത്രികൂടിയായ ലിസ് ട്രസ് ജയം ഉറപ്പിച്ചത്.

പ്രധാനമന്ത്രി പദത്തിലെത്തിയ ശേഷം ബ്രിട്ടീഷ് ചരിത്രം തന്നെ തിരുത്തിക്കുറിച്ച സംഭവങ്ങൾക്കും ലിസ് ട്രസ് സാക്ഷിയായി. രാജ്ഞി എലിസബത്തിൽ നിന്ന് ഔദ്യോഗി കമായി സ്ഥാനം സ്വീകരിക്കാനുള്ള യോഗമുണ്ടായി. എന്നാൽ അതേ രാജ്ഞിയുടെ ദേഹ വിയോഗത്തിലും പ്രധാനമന്ത്രി എന്ന നിലയിൽ സാക്ഷിയാകേണ്ടി വന്നതും യാദൃശ്ചികമായി.

ഭരണം ആരംഭിച്ചതോടെ ബോറിസ് ജോൺസൻ നടപ്പാക്കിയ പദ്ധതികളെ കണ്ണുംപൂട്ടി എതിർത്ത ലിസ് ട്രസ് അതിന് കൂട്ടുനിന്ന സകല ഉദ്യോഗസ്ഥരേയും തെറുപ്പിച്ചുകൊണ്ടാണ് തന്റെ വരവ് അറിയിച്ചത്. മിനി ബജറ്റ് അവതരിപ്പിച്ച ഉറ്റ അനുയായി ക്വാസി വാർട്ടെംഗിന്റെ നയങ്ങളോടാണ് ലിസ് ആദ്യം ഏറ്റുമുട്ടിയത്. ടാക്‌സ് കുറയ്‌ക്കുന്നതിന് മുൻഗണന നൽകിയ ബജറ്റിൽ ആ കുറവ് എങ്ങിനെ നികത്തുമെന്ന് പറയാത്തതുമായി ബന്ധപ്പെട്ട ചർച്ചയാണ് ക്വാസിയുടെ പുറത്തേക്കുള്ള പോക്കിന് വഴിതെളിച്ചത്.

ഡോളറിനെതിരെ പൗണ്ടിന്റെ തകർച്ചയും ലിസിനെ വെറിളി പിടിപ്പിച്ചു. മാർക്കറ്റ് തകർന്നതോടെ പെൻഷൻ ഫണ്ടിന്റെ സ്ഥിരതപോലും അപകടത്തിലായെന്നാണ് ലിസ് ആരോപിച്ചത്. മാദ്ധ്യമങ്ങൾക്ക് മുന്നിൽ നേതൃത്വ പാടവം പ്രകടിപ്പിക്കാനാകാതെ ലിസ് കുഴങ്ങി. എന്നാൽ സാമ്പത്തിക വാണിജ്യ കാര്യത്തിൽ ബ്രിട്ടന്റെ തകർച്ചയെക്കുറിച്ചുള്ള ലിസ്ട്രസിന്റെ നേതൃത്വത്തിലുള്ള ചർച്ചകൾ ഓരോ ദിവസവും കൂടെയുള്ളവരെപോലും സംശയത്തിന്റെ മുൾമുനയിൽ നിർത്തുന്നതിലേയ്‌ക്കാണ് കാര്യങ്ങൾ എത്തിച്ചത്.

രാജാധികാരം ഏറ്റ ചാൾസ് രാജകുമാരനുമായുള്ള കൂടിക്കാഴ്ച ആത്മവിശ്വാസം നൽകിയെങ്കിലും തനിക്കൊപ്പമുള്ളവരെ വിശ്വാസത്തിലെടുക്കാൻ ലിസ് ട്രസിനായില്ല. ഇതിനിടെയാണ് ഏറെ വിശ്വസ്തയായ ആഭ്യന്തര മന്ത്രി സുയേല ബ്രാവെർമാന്റെ രാജി സംഭവിച്ചത്. സുപ്രധാന രേഖ തന്റെ വ്യക്തിപരമായ ഇ-മെയിലിൽ നിന്നും ചില വകുപ്പുക ളിലേയ്‌ക്ക് അയച്ചുവെന്നതിൽ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്തായിരുന്നു രാജി. എന്നാൽ തിരഞ്ഞെടുപ്പിലെ പ്രകടനപത്രികയിൽ ജനങ്ങൾക്ക് മുമ്പാകെ വെച്ച വാഗ്ദ്ദാനങ്ങൾ നടപ്പാക്കാൻ കാര്യമായ ഒരു നീക്കവും ലിസ് ട്രസ് നടത്തുന്നില്ലെന്ന പരാതിയും ബ്രാവേർമാൻ ഉന്നയിച്ചിരുന്നു.

Tags: UK PMliz tress
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

Latest News

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിനും പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies