പത്തനംതിട്ട: അടൂരിന് സമീപം വടക്കടത്ത്കാവിൽ തെരുവുനായയുടെ ആക്രമണത്തിൽ പത്ത് പേർക്ക് പരിക്കേറ്റു. വടക്കടത്തുകാവ് അന്തിച്ചിറ ഭാഗത്തായിരുന്നു സംഭവം. പ്രഭാതസവാരിക്ക് ഇറങ്ങിയവരെ ഉൾപ്പെടെയാണ് നായ ആക്രമിച്ചത്.
പത്തു വയസ്സുള്ള കുട്ടിക്കടക്കം പരിക്കേറ്റിട്ടുണ്ട്. കടിയേറ്റവർ അടൂർ ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സ തേടി. തുവയൂർ നോർത്ത് സിന്ധു സദനം വീട്ടിൽ ബാബു ചന്ദ്രൻ(70)നെ അഡ്മിറ്റ് ചെയ്തു. രണ്ടുപേർ ഒബ്‌സർവേഷനിലാണ്. ബാക്കിയുള്ളവരെ ഇഞ്ചക്ഷൻ നൽകി വിട്ടയച്ചു.
ഓമല്ലൂർ സനൽ സദനം വീട്ടിൽ ശിവ (10), അടൂർ ചൂരക്കോട്, കൃഷ്‌ണേന്ദുവിൽ കാർത്തിക(18), തുവയൂർ ചരുവിള തെക്കേതിൽ കുട്ടപ്പൻ(75), കൊട്ടാരക്കര, കൊട്ടാത്തല, വൈഷ്ണവത്തിൽ അശ്വതി(29), ചൂരക്കോട് ശങ്കര വിലാസം ശിവശങ്കരപ്പിള്ള (64), വടക്കടത്തുകാവ് അഖിലേഷ് ഭവനത്തിൽ വിജയകുമാരി (34), വടക്കടത്തുകാവ് കൊച്ചുപുരയ്‌ക്കൽ ഷിജു(49),ജെഹദ് അലി(28) എന്നിവർക്കാണ് നായയുടെ കടിയേറ്റത്.
സ്‌കൂളിലേക്ക് പോകും വഴിയാണ് 10 വയസ്സുകാരൻ ശിവയ്‌ക്ക് നായയുടെ കടിയേറ്റത്. കുട്ടിയുടെ മുഖത്ത് അടക്കം പരുക്കുകളുണ്ട്.
Comments