ഉറക്കത്തിൽ നിന്നും ഉണരുന്നതിന് മുമ്പായി നാം സഞ്ചരിക്കുന്ന ഒരു യാത്രയാണ് സ്വപ്നം. ശാസ്ത്രലോകത്തിന് പൂർണമായും പിടികിട്ടാത്ത പ്രക്രിയ. ഉറക്കത്തിനും ഉണർവിനും ഇടയിലെ ചെറിയ യാത്രയെക്കുറിച്ച് ചില വിശേഷങ്ങളിതാ..
എപ്പോഴാണ് നാം സ്വപ്നം കാണുന്നത്..?
ആഴമേറിയ ഉറക്കത്തിൽ തലച്ചോറ് പ്രവർത്തന രഹിതമാകുമ്പോൾ മാനസിക പ്രവർത്തനങ്ങളും നിലയ്‌ക്കുന്നു. ബോധം കെട്ടുള്ള ഈ ഉറക്കത്തിനിടയ്‌ക്ക് നാം മയക്കത്തിലേക്ക് കടക്കും. മനസ് ചെറിയ തോതിൽ ഉണരുന്ന അവസ്ഥയാണിത്. ഈ വേളയിലുണ്ടാകുന്ന മനസിന്റെ കളികളാണ് സ്വപ്നം.. ഉറങ്ങാൻ കിടന്നയുടനെയോ അല്ലെങ്കിൽ ഉണരുന്നതിന് മുമ്പോ ആയിരിക്കാം സ്വപ്‌നങ്ങൾ കാണുന്നത്. ഒരുദിവസം ഏഴോ എട്ടോ മണിക്കൂർ ഉറങ്ങുന്ന വ്യക്തി ഒന്നിലധികം സ്വപ്നങ്ങൾ കാണാൻ സാധ്യതയുണ്ട് ഓരോ സ്വപ്നങ്ങൾക്കും പൊതുവെ രണ്ടോ മൂന്നോ മിനിറ്റ് മാത്രമായിരിക്കും ദൈർഘ്യം. ഇരുപത് മിനിട്ട് വരെ നീണ്ടുനിൽക്കുന്ന സ്വപ്നങ്ങളുമുണ്ടെന്ന് പഠനങ്ങൾ പറയുന്നു.
നാം ഓർത്താലും ഇല്ലെങ്കിലും എല്ലാ ഉറക്കത്തിലും നാം സ്വപ്നം കാണുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. ഏറ്റവും ദൈർഘ്യമേറിയ സ്വപ്നങ്ങൾ കാണുക പുലർച്ചെയാണ് കാണുക. സ്വപ്നത്തോടൊപ്പം നമ്മുടെ ശരീരം പ്രവർത്തിക്കാതിരിക്കാൻ സ്വപ്നം കാണുന്ന വേളയിൽ ശരീരത്തിലെ പേശികൾ തളർന്ന അവസ്ഥയിലായിരിക്കും. പൊതുവെ ഭയപ്പെടുത്തുന്ന സ്വപ്‌നങ്ങളാണ് കുട്ടികൾ കാണുക. മൂന്നിനും ആറിനും ഇടയിൽ പ്രായമുള്ളപ്പോഴാണ് ദുസ്വപ്നങ്ങൾ കാണുക.
ലോകത്ത് 12 ശതമാനം ആളുകൾ ബ്ലാക്ക് ആൻഡ് വൈറ്റ് നിറത്തിലാണ് സ്വപ്നങ്ങൾ കാണുകയെന്നും കണ്ടെത്തലുകളുണ്ട്. നാം എവിടെയെങ്കിലുമൊക്കെ കണ്ട വ്യക്തകളെയായിരിക്കും അല്ലെങ്കിൽ കണ്ട പല മുഖങ്ങളുട
െമിശ്രിതരൂപമായിരിക്കും സ്വപ്‌നത്തിൽ നാം കാണുന്നത്. ഇതുവരെ നാം കണ്ടിട്ടില്ലാത്ത ഒന്നും തന്നെ സ്വപ്‌നങ്ങളിലേക്ക് വരികയില്ലെന്നതാണ് വാസ്തവം.
നാം കണ്ട സ്വപ്നങ്ങളിൽ ഭൂരിഭാഗവും മറന്നുപോകുന്നവയാണ്. ഭാവിയിൽ സംഭവിച്ചേക്കാവുന്ന കാര്യങ്ങളാണ് പലപ്പോഴും നമ്മുടെ സ്വപ്നങ്ങളിലേക്ക് കടന്നുവരാറുള്ളതെന്ന് പറയാറുണ്ടെങ്കിലും അക്കാര്യം ഇതുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. സ്വപ്നങ്ങളെക്കുറിച്ചുള്ള ശാസ്ത്ര പഠനങ്ങൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. എന്തുകൊണ്ട് നാം സ്വപ്നങ്ങൾ കാണുന്നുവെന്നത് ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമാണ്.
















Comments