തിരുവനന്തപുരം : മയക്കുമരുന്നിനെതിരെയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി വീടുകളിൽ ദീപം തെളിയിക്കാൻ ആഹ്വാനം ചെയ്ത് എക്സൈസ് മന്ത്രി എംബി രാജേഷ്. തിങ്കളാഴ്ച വൈകീട്ട് ആറ് മണിക്ക് സംസ്ഥാനത്തെ എല്ലാ വീടുകളിലും ദീപം തെളിയിച്ച് ഈ പോരാട്ടത്തിൽ പങ്കാളിയാകാനാണ് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.
ഇന്ന് എല്ലാ നിയോജക മണ്ഡലങ്ങളിലും എംഎൽഎമാരുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ദീപം തെളിയിച്ച് ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും. ഞായർ, തിങ്കൾ ദിവസങ്ങളിൽ സംസ്ഥാനത്തെ എല്ലാ ഗ്രന്ഥശാലകളിലും ദീപം തെളിയിക്കുന്ന പരിപാടി നടത്താൻ സർക്കാർ തീരുമാനിച്ചു.
ഒക്ടോബർ രണ്ടിന് ആരംഭിച്ച പ്രചാരണത്തിന്റെ ഭാഗമായി വിവിധ ബോധവത്കരണ പരിപാടികളാണ് സംസ്ഥാനത്ത് നടത്തിവരുന്നത്. നവംബർ 1 നാണ് ഒന്നാം ഘട്ട പ്രചാരണം അവസാനിക്കുന്നത്. ഈ ദിവസം സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും ഓഫീസുകളിലും ലഹരിക്കെതിരെ വിദ്യാർത്ഥികളും പൊതുജനങ്ങളും ശൃംഖല തീർക്കും. മയക്കുമരുന്നതിനെതിരെയുള്ള പ്രചാരണത്തിൽ പങ്കാളികളാകാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
Comments