ചില ചിത്രങ്ങൾ നാം എങ്ങനെ കാണുന്നുവെന്നത് നമ്മുടെ വ്യക്തിത്വത്തെ തന്നെ സൂചിപ്പിക്കും. നമ്മുടെ സ്വഭാവ സവിശേഷതകൾ, ചിന്താഗതികൾ എന്നിവയെല്ലാം ആശ്രയിച്ചാകും കാണുന്ന എന്തിനെയും നാം മനസിലാക്കാൻ ശ്രമിക്കുന്നത്. ഇത്തരത്തിലുള്ള ഒരു ചിത്രമാണിത്. ഈ ചിത്രത്തിൽ നിങ്ങൾ എന്താണ് കണ്ടത് ?
ചിലർ ഒരു പാമ്പിനെയാകാം ചിത്രത്തിൽ കണ്ടത്. മറ്റ് ചിലർ മനുഷ്യന്റെ കൈകളും. ഭൂരിഭാഗം ആളുകളും ഒറ്റ നോട്ടത്തിൽ കണ്ടത് പാമ്പിനെയായിരിക്കും. ആദ്യ നോട്ടത്തിൽ ഒരു പാമ്പിനെ കണ്ടാൽ അത്തരക്കാരുടെ സവിശേഷതകളിങ്ങനെയാണ്..
സ്വന്തം തീരുമാനത്തിൽ അത്യധികം ആത്മവിശ്വാസമുള്ള വ്യക്തിയാണ് നിങ്ങൾ. ഇത്തരക്കാരിൽ മികച്ച നേതൃപാടവം ഉണ്ടായിരിക്കുന്നതാണ്. നിങ്ങൾ ബുദ്ധിയുള്ളവരായിരിക്കും. ഫലിതപ്രിയരായിരിക്കും. അപകടസാധ്യതയുള്ള തീരുമാനങ്ങൾ സ്വീകരിക്കുന്നയാളായിരിക്കും. ആളുകൾക്ക് പ്രചോദനം നൽകാൻ നിങ്ങൾക്ക് സാധിക്കും. നർമ്മബോധം മൂലം ആളുകൾ നിങ്ങളിലേക്ക് ആകർഷിക്കപ്പെടും.
ഇനി കൈകളാണ് നിങ്ങൾ ആദ്യം കണ്ടതെങ്കിൽ വിശകലനം നടത്താൻ അത്യധികം വൈദഗ്ധ്യമുള്ളയാളാണ് നിങ്ങൾ എന്നാണ് സൂചിപ്പിക്കുന്നത്. ഒരു തീരുമാനം എടുക്കുന്നതിന് മുമ്പ് കഴിയുന്നത്ര ഗവേഷണം നടത്തുന്നതാണ് നിങ്ങളുടെ ശീലം. സ്വന്തം സഹജവാസനയേക്കാൾ നിങ്ങൾ വിശ്വസിക്കുന്നത് അറിവിനെയും വസ്തുതകളെയുമായിരിക്കും. നിങ്ങളെ അത്രപെട്ടെന്നൊരാൾക്കും കബളിപ്പിക്കാൻ സാധിക്കില്ല.
മാനസികാരോഗ്യ വിദഗ്ധർ ഒരുകൂട്ടം ആളുകളെ തിരഞ്ഞെടുത്ത് നടത്തിയ സർവ്വേയുടെ ഭാഗമായാണ് ഇത്തരം കണ്ടെത്തലുകൾ ഉണ്ടായിരിക്കുന്നത്. ഇവ പൂർണമായും ശരിയാകണമെന്നില്ല. ഓരോ വ്യക്തികൾക്കുമനുസരിച്ച് ഇത് വ്യത്യാസപ്പെട്ടേക്കാം..
Comments