മെൽബൺ: ടി 20 ലോകകപ്പിൽ ഏവരും ഉറ്റുനോക്കുന്ന മത്സരമാണ് ഇന്ത്യയും പാകിസ്താനും തമ്മിലുളള പോരാട്ടം. ഈ മത്സരം മഴ കൊണ്ടുപോകുമെന്ന ഭീഷണി നിലനിൽക്കുന്നുണ്ട്. കളി നടക്കുന്ന മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നേരത്തെ മഴയ്‌ക്ക് 90 ശതമാനം സാധ്യതയാണ് കാലാവസ്ഥാ വിദഗ്ധർ പ്രവചിച്ചിരുന്നത്. ക്രിക്കറ്റ് പ്രേമികൾ വളരെ നിരാശയോടെയാണ് ഈ വാർത്ത കേട്ടത്. എന്നാൽ കളി ആസ്വാദകർക്ക് ആനന്ദമേകുന്ന കാര്യമാണ് ഇപ്പോൾ മെൽബണിൽ നിന്ന് വരുന്നത്. കാലാവസ്ഥയിൽ വലിയ മാറ്റം വന്നതായി പ്രമുഖ സ്‌പോർട്‌സ് ജേർണലിസ്റ്റ് ചേതൻ നാരുല അറിയിച്ചു. അത് കൊണ്ട് മഴ കളി ബാധിക്കാനിടയില്ല.
‘ഇന്ത്യയിലും (പാകിസ്താനിലും) എല്ലാവർക്കും ഒരു സുപ്രഭാതം. ഉച്ചയ്‌ക്ക് ഒരു മണിക്ക് എംസിജിക്ക് പുറത്തുള്ള കാഴ്ചയാണിത്. സൂര്യൻ അസ്തമിച്ചു. ഇന്ന് രാവിലെ കാലാവസ്ഥ ഗണ്യമായി മെച്ചപ്പെട്ടു. തിങ്കളാഴ്ച വരെ മഴയ്‌ക്ക് സാധ്യതയില്ലെന്ന് പ്രതീക്ഷിക്കാം. അത് വീണ്ടും വായിക്കുക, ”അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. പരമ്പരാഗതവൈരികളായ ഇരു ടീമുകളും അവസാനമായി കളിച്ചത് ദുബായിൽ നടന്ന ഏഷ്യാ കപ്പ് ചാമ്പ്യൻഷിപ്പിലായിരുന്നു. പ്രാഥമിക മത്സരത്തിൽ ഇന്ത്യയും സൂപ്പർ ഫോറിൽ പാകിസ്താനുമാണ് വിജയിച്ചത്.
Comments