തിരുവനന്തപുരം: മുൻ മന്ത്രിമാർ തന്നോട് പെരുമാറിയത് വിശന്നു വലഞ്ഞ തെരുവ് നായ്‌ക്കളെപ്പോലെയെന്ന് സ്വപ്‌ന സുരേഷ്. തോമസ് ഐസക് ഉൾപ്പെടെയുള്ളവർ വളരെ മോശമായി തന്നോട് പെരുമാറിയെന്ന് സ്വപ്‌ന സുരേഷ് പറഞ്ഞു. ജനം ടിവിയ്‌ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സ്വപ്‌നയുടെ പരാമർശം.
തോമസ് ഐസക് തന്നെ മൂന്നാറിലേക്ക് ക്ഷണിച്ചു. മൂന്നാൽ രാജ്യത്തെ ഒരു സ്ഥലം മാത്രം. നേരിട്ടായിരുന്നില്ല തന്നോട് തോമസ് ഐസക് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇവരെല്ലാവരും വിശന്ന് നടക്കുന്നതാണ്. ഈ വികാരങ്ങൾ തുറന്ന് കാണിക്കാൻ ഇവർക്കൊരു വേദിയില്ല. സമൂഹത്തിൽ ഉന്നത സ്ഥാനങ്ങളിൽ തുടരാൻ യോഗ്യതയില്ലാത്തവരാണ് ഇവർ.
താൻ ഒരു ചീത്ത സ്ത്രീ ആയിരുന്നെങ്കിൽ ഇതെല്ലാം റെക്കോർഡ് ചെയ്തുവെച്ച് അവരെ ഭീഷണിപ്പെടുത്താമായിരുന്നു. എന്നാൽ താൻ അത്തരക്കാരിയല്ല. എന്നാൽ തോമസ് ഐസക്കിന്റെയും കടകം പള്ളിയുടെയുമെല്ലാം തനി നിറം എന്താണെന്ന് സമൂഹത്തെ അറിയിക്കേണ്ടിയിരുന്നു. അതുകൊണ്ടാണ് തുറന്ന് പറയുന്നതെന്നും സ്വപ്‌ന പറഞ്ഞു.
ആൻസിലിൻ എംഎൽഎ തന്നെ പൊതുവേദിയിൽവെച്ച് വേശ്യയെന്ന് വിളിച്ചു. ഇത്തരം പരാമർശങ്ങൾ ഉന്നയിക്കുന്നതിന് മുൻപ് സ്വന്തം നേതാക്കൾ ഏത് തരക്കാരാണെന്ന് ഇവർ മനസ്സിലാക്കണം. മറ്റുള്ളവന്റെ പോക്കറ്റിലെ കാശെടുത്ത് അടിവസ്ത്രം വാങ്ങി സെക്രട്ടേറിയേറ്റിന് മുൻപിൽ അടിയും കൊണ്ട് കിടക്കുമ്പോൾ അറിയണം നേതാക്കന്മാരുടെ യഥാർത്ഥ സ്വഭാവം എന്താണെന്ന് എന്നും സ്വപ്‌ന കൂട്ടിച്ചേർത്തു.
Comments