തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിൽ, തനിക്കെതിരെ അപമാനകരമായി പെരുമാറിയ സിപിഎം മന്ത്രിമാരുടെ ചെയ്തികൾ എണ്ണിയെണ്ണി പറഞ്ഞ് സ്വപ്ന സുരേഷ്. കടകംപള്ളി സുരേന്ദ്രനെയൊന്നും സ്ത്രീകളുള്ള വീട്ടിൽ കയറ്റാൻ കൊള്ളില്ല. ഇത്രയും നിർണ്ണായകമായ പദവിയിൽ ഇരുന്ന തന്നോട് ഇത്തരത്തിൽ അശ്ലീലം നിറഞ്ഞ സമീപനമാണ് ഇവർ പ്രകടിപ്പിച്ചതെങ്കിൽ, ഇവരുടെ അടുത്ത് പ്രശ്നങ്ങളുമായി എത്തുന്ന സാധാരണക്കാരോട് ഇവർ എങ്ങനെ ആയിരുന്നിരിക്കുമെന്ന് ഊഹിക്കാമല്ലോയെന്ന്, ജനം ടിവിക്ക് നൽകിയ അഭിമുഖത്തിൽ സ്വപ്ന പറഞ്ഞു.
ഇത്രമാത്രം ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന, വൃത്തികെട്ട, അശ്ലീലം സംസാരിക്കുന്ന, ഫോണിലൂടെ പോലും അശ്ലീല ശബ്ദങ്ങളുണ്ടാക്കി ലൈംഗിക ദാരിദ്ര്യം തീർക്കാൻ ശ്രമിച്ച കടകംപള്ളിക്ക് മന്ത്രിയാകാനും, എം എൽ എ ആകാനും എന്ത് യോഗ്യതയാണ് ഉള്ളതെന്ന് സ്വപ്ന ചോദിച്ചു. കടകംപള്ളിക്ക് തന്നോട് ഉണ്ടായിരുന്നത് മോശം സമീപനമായിരുന്നുവെന്നും സ്വപ്ന സുരേഷ് പറഞ്ഞു.
വിശന്നു വലഞ്ഞ തെരുവുനായ്‌ക്കളെ പോലെയായിരുന്നു തന്നോടുള്ള ചില മന്ത്രിമാരുടെ പെരുമാറ്റം. കോളേജ് കാമുകന്മാരുടേതിനേക്കാൾ നിലവാരം കുറഞ്ഞ ചാപല്യങ്ങളാണ് അവർ തന്നോട് കാട്ടിയത്. കേരളീയ പൊതുസമൂഹത്തിലെ എല്ലാ സ്ത്രീകളും ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണമെന്നും സ്വപ്ന സുരേഷ് ജനം ടിവിയോട് പറഞ്ഞു.
ഈ മന്ത്രിമാരുടെ അടുത്ത് എന്തെങ്കിലും ആവശ്യങ്ങൾക്കായി മാതാപിതാക്കൾ എന്ത് ഉറപ്പിന്മേൽ പെണ്മക്കളെ കൊണ്ട് പോകും? കൗമാരക്കാർ പോലും അയയ്‌ക്കാൻ അറയ്‌ക്കുന്ന തരത്തിൽ വൃത്തികെട്ട സന്ദേശങ്ങളാണ് ഈ മന്ത്രിമാർ തനിക്ക് അയച്ചത്. യാതൊരു നിലവാരവുമില്ലാത്ത, അധ:പതിച്ച, സംസ്കാര ശൂന്യന്മാരായ വ്യക്തികൾ. ഇവരെയൊക്കെ നിർത്തേണ്ടിടത്ത് നിർത്താൻ കഴിവില്ലാത്ത സ്ത്രീകളാണെങ്കിൽ ഇവരുടെ കൈയ്യിൽ പെടുമെന്നും സ്വപ്ന പറഞ്ഞു.
ആരോപണ വിധേയരായവരെ താൻ പരസ്യമായി ചീത്ത പറഞ്ഞിട്ടുണ്ട്. ഇവർക്കെല്ലാം എതിരേ എല്ലാ തെളിവുകളും തന്റെ പക്കൽ ഉണ്ടെന്നും സ്വപ്ന സുരേഷ് ജനം ടിവിയോട് വെളിപ്പെടുത്തി.
Comments