ന്യൂഡൽഹി: ഡൽഹിയിലെ വർദ്ധിച്ചുവരുന്ന മലിനീകരണ തോത് കുറയ്‌ക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാത്തതിൽ ആം ആദ്മി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ബിജെപി. പഞ്ചാബിലെ കൃഷിയിടങ്ങളിൽ വൈക്കോൽ കത്തിക്കുന്ന വിഷയത്തിലും കേജ് രിവാളിന്റെ സർക്കാർ നിശബ്ദത പാലിക്കുകയാണെന്നും ബിജെപിയുടെ ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവാല ആരോപിച്ചു.
ഡൽഹി നഗരത്തിലെ എയർ ക്വാളിറ്റി ഇൻഡക്‌സ് ദിനം പ്രതി വഷളായിക്കൊണ്ടിരിക്കുകയാണ്. മലിനീകരണത്തിന്റെ തോത് കുറയ്‌ക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് പകരം ഡൽഹി സർക്കാർ പടക്കത്തിന് നിരോധനമേർപ്പെടുത്തുകയാണെന്നും പൂനാവാല വ്യക്തമാക്കി. ആം ആദ്മി ഭരിക്കുന്ന പഞ്ചാബിലെ മലിനീകരണത്തെ കുറിച്ചും സർക്കാർ മൗനം പാലിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
പഞ്ചാബിനെ വലച്ചുകൊണ്ടിരിക്കുന്ന പ്രധാന പ്രശ്‌നങ്ങളാണ് വാഹന മലിനീകരണം, വായു മലിനീകരണം, വൈക്കോൽ കത്തിക്കുന്ന പുക എന്നിവ. ഇവ പ്രകൃതിയ്‌ക്കുണ്ടാക്കുന്ന ദോഷങ്ങളെ കുറിച്ച് സർക്കാർ ആകുലരല്ലെന്നും വേണ്ട നടപടികൾ കൈക്കൊള്ളുന്നില്ലെന്നും ബിജെപി പരാമർശിച്ചു. പടക്കം പൊട്ടിക്കുന്നത് കൊണ്ട് യാതൊരു വിധത്തിലുള്ള ദോഷങ്ങളും പ്രകൃതിയ്‌ക്ക് ഉണ്ടാക്കുന്നില്ലെന്നാണ് നിരവധി പഠനങ്ങൾ വ്യക്തമാക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് ആം ആദ്മി സർക്കാർ പടക്കത്തിന് നിരോധനമേർപ്പെടുത്തിയത്. ദീപാവലിയ്‌ക്ക് മുന്നോടിയായണ് തീരുമാനം.
Stubble burning on in Punjab! What happened to the bio decomposer Kejriwal ji ? https://t.co/TCIrl9TYuJ
— Shehzad Jai Hind (@Shehzad_Ind) October 20, 2022
‘ബയോ ഡീകംമ്പോസർ’ എന്നാണ് ഡൽഹി മുഖ്യ മന്ത്രി അരവിന്ദ്് കേജ്‌രിവാളിനെ ബിജെപി ദേശീയ വക്താവ് പരിഹസിച്ചത്. പഞ്ചാബിലെ അമൃത്സറിൽ വൈക്കോൽ കത്തിക്കുന്നതിന്റെ ദൃശ്യങ്ങൾ സഹിതമാണ് പൂനവാല ട്വിറ്ററിൽ പരിഹസിച്ചത്. വിളകളുടെ അവശിഷ്ടങ്ങൾ കത്തിക്കുന്നതിന് പരിഹാരം കണ്ടെത്തുന്നതിനായി കേന്ദ്ര് മന്ത്രി ഭൂപേന്ദ്രർ യാദവിന്റെ നേതൃത്വത്തിൽ മീറ്റിംഗ് നടത്തിയിരുന്നു. എന്നാൽ മീറ്റിംഗിൽ പഞ്ചാബ് നടപടികൾ സ്വീകരിക്കാൻ തയ്യറായില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.
















Comments