കോഴിക്കോട്: 12 ദിവസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി. കോഴിക്കോട് പൂളക്കടവിലാണ് സംഭവം. തുടർന്ന് യുവതിയുടെ പരാതിയിൽ ഭർത്താവും ഭർതൃ മാതാവും പിടിയിലായി. പൂളക്കടവ് സ്വദേശി ആദിൽ, അമ്മ സക്കറിയ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. കുഞ്ഞിനെ ബംഗളൂരുവിലേക്ക് കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് ഇരുവരും പിടിയിലായത്.
കുടുംബ വഴക്കിനെ തുടർന്നാണ് കുഞ്ഞിനെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചതെന്ന് യുവതി പറഞ്ഞു. വഴക്കിന് പിന്നാലെ ഭർത്താവും മാതാവും കുട്ടിയുമായി ഇറങ്ങി പോവുകയായിരുന്നു. വയനാട് മുത്തങ്ങ ചെക്ക്‌പോസ്റ്റിന് സമീപത്ത് നിന്നാണ് പൊലീസ് ഇവരെ പിടികൂടിയത്. ഇന്ന് പുലർച്ചെയാണ് കുഞ്ഞിനെ കാണാതായത്.
യുവതിയുടെ പരാതിയിൽ ചേവായൂർ പൊലീസ് കേസെടുത്തു. കുട്ടിയെ തട്ടിക്കൊണ്ട് പോകൽ, ജുവനൈൽ ആക്ട് എന്നിവ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
















Comments