ആജീവനാന്തം ഏകാധിപതിയാകാൻ ഷി ജിൻ പിങ്; പാർട്ടി ഭരണഘടനയെ തിരുത്തി മൂന്നാം തവണയും പ്രസിഡന്റായി; സൈനിക തലപ്പത്തും പാർട്ടി സെക്രട്ടറി സ്ഥാനത്തും ഷി തന്നെ
Tuesday, March 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആജീവനാന്തം ഏകാധിപതിയാകാൻ ഷി ജിൻ പിങ്; പാർട്ടി ഭരണഘടനയെ തിരുത്തി മൂന്നാം തവണയും പ്രസിഡന്റായി; സൈനിക തലപ്പത്തും പാർട്ടി സെക്രട്ടറി സ്ഥാനത്തും ഷി തന്നെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2022, 11:22 am IST
FacebookTwitterWhatsAppTelegram

ബെയ്ജിങ്: ചൈനയിൽ പ്രസിഡന്റായി ഷി ജിൻ പിങ് തുടരും. പാർട്ടി സെക്രട്ടറി സ്ഥാനത്തും സൈനിക തലപ്പത്തും ഷി ജിൻ പിങ് തന്നെയാണ് തുടരുക. പ്രസിഡന്റായി വീണ്ടും നിയോഗിച്ചതിന് ശേഷം പുതിയ 25 അംഗ പോളിറ്റ് ബ്യൂറോയും ഏഴംഗ സ്റ്റാൻഡിങ് കമ്മിറ്റിയെയും ഷി ജിൻ പിങ് പ്രഖ്യാപിച്ചു. ഷിയുടെ വിശ്വസ്തനായ ലി ക്വിയാങ് ആണ് പുതിയ പ്രധാനമന്ത്രി.

മൂന്നാം തവണയും ഷി ഏകാധിപത്യം തുടരുമ്പോൾ ബെയ്ജിംഗിൽ ഉൾപ്പെടെ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രസിഡന്റിനെതിരെ പോസ്റ്റർ, ബാനർ പ്രതിഷേധമുൾപ്പെടെ ഉയർന്ന സാഹചര്യത്തിലാണിത്. പ്രബലരെയും മിടുക്കന്മാരെയും, തനിക്ക് ഭീഷണിയാകുമെന്ന് തോന്നുന്ന ഏതൊരാളെയും വെട്ടിയൊതുക്കി മറ്റൊരാൾക്കും ചോദ്യം ചെയ്യാൻ കഴിയാത്ത നേതാവായി ചൈനയിലും പാർട്ടി കോൺഗ്രസിലും ആധിപത്യം ഉറപ്പിക്കുന്ന പ്രസിഡന്റിനെതിരെ രൂക്ഷ വിമർശനവും ഉയരുന്നുണ്ട്.

രണ്ട് തവണയിൽ കൂടുതൽ ഒരാൾ പ്രസിഡന്റ് പദവിയിൽ തുടരരുതെന്ന വ്യവസ്ഥയെ തിരുത്തിയ തീരുമാനമായിരുന്നു ഇത്തവണത്തെ പാർട്ടി കോൺഗ്രസ് സ്വീകരിച്ചത്. തുടർന്നാണ് ഷി മൂന്നാം തവണയും സ്ഥാനത്ത് തുടരാൻ അർഹനായത്. അതേസമയം ഷിക്കൊപ്പം പത്ത് വർഷം പൂർത്തിയാക്കിയ കൂടെയുള്ള മറ്റ് മന്ത്രിമാരെ തുടരാൻ അദ്ദേഹം അനുവദിച്ചില്ലെന്നതും ശ്രദ്ധേയമാണ്. രാജ്യത്തിന്റെ തലപ്പത്തും പാർട്ടിയുടെ തലപ്പത്തും ആജീവനാന്തം ഏകാധിപതിയായി തുടരാനുള്ള ശ്രമമാണ് ഷി നടത്തുന്നതെന്ന് രാഷ്‌ട്രീയ നിരീക്ഷകർ ഇതിനെ വിലയിരുത്തുന്നു.

അതേസമയം ചൈനയുടെ മുൻ പ്രസിഡന്റായ ആയ ഹൂ ജിന്റാവോയെ പാർട്ടി കോൺഗ്രസിനിടെ ബലംപ്രയോഗിച്ച് പുറത്താക്കിയതുൾപ്പെടെ ഇക്കാര്യത്തെ സാധൂകരിക്കുന്നു. മാദ്ധ്യമങ്ങൾ ഉൾപ്പെടെ ഉണ്ടായിരുന്ന പാർട്ടി കോൺഗ്രസിന്റെ അവസാന സെഷനിൽ ഹൂ ജിന്റാവോയെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി പിടിച്ചുകൊണ്ടുപോകുകയായിരുന്നു. ഷിയുടെ തൊട്ടപ്പുറത്തായിരുന്നു അദ്ദേഹം ഇരുന്നിരുന്നത്. ബലംപ്രയോഗിച്ച് വേദിക്ക് പുറത്തേക്ക് എത്തിച്ച സംഭവത്തിന് പിന്നിൽ വിവാദമുയർന്നതോടെ ന്യായീകരണവുമായി അധികൃതർ എത്തുകയും ചെയ്തു. ചില ശാരീരിക പ്രശ്‌നങ്ങൾ ഹൂവിന് ഉണ്ടായിരുന്നതായും അതിനാലാണ് വേദിയിൽ നിന്ന് മാറ്റിയതെന്നുമായിരുന്നു ഔദ്യോഗിക വിശദീകരണം.

തങ്ങളിൽ അർപ്പിച്ച വിശ്വാസത്തിന് നന്ദിയറിയിക്കാൻ ആഗ്രഹിക്കുന്നുവെന്നാണ് വീണ്ടും അധികാരത്തിലേറിയ ഷി പ്രതികരിച്ചത്. നമ്മുടെ കഴിവിൽ ജനങ്ങൾ അർപ്പിക്കുന്ന വിശ്വാസം ശരിയാണെന്ന് തെളിയിക്കാൻ ഉത്സാഹത്തോടെ കടമകൾ നിറവേറ്റി പ്രവർത്തിക്കുമെന്നും ഷി കൂട്ടിച്ചേർത്തു.

Tags: Chinaxi jinping
ShareTweetSendShare

More News from this section

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ഭർത്താവിന്റെ രണ്ട് അടികിട്ടിയെന്ന് വിചാരിച്ച് ചത്തോന്നും പോകില്ലല്ലോ; ഭാര്യ അനുസരണക്കേട് കാണിച്ചാൽ  മ‍ർദ്ദിക്കാൻ ഇസ്ലാം അനുവാദം നൽകുന്നുണ്ട്;  യുവതിയോട് താലിബാൻ കോടതി

ഇറാഖ് തീരത്ത് അമേരിക്കൻ എണ്ണ കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ദുബായ് എയർപോർട്ട് പരിസരത്ത് ഡ്രോൺ ആക്രമണം: ഭാരീതയനുൾപ്പടെ നാല് പേർക്ക് പരുക്ക്

പ്രതിസന്ധി രൂക്ഷം; പാകിസ്ഥാനിൽ സ്കൂളുകൾ അടച്ചു, ഓഫീസുകളുടെ പ്രവൃത്തിദിനം കുറച്ചു

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies