തിരുവനന്തപുരം: ലോകമെമ്പാടുമുള്ള കേരളീയർക്ക് ദീപാവലി ആശംസകൾ നേർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഈ ദിനത്തിൽ വാക്കിനാലും പ്രവർത്തിയാലും സ്നേഹവും അനുകമ്പയും പടർത്താൻ നമുക്ക് കഴിയട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ട്വിറ്ററിലൂടെ രാജ്ഭവൻ ആണ് അദ്ദേഹത്തിന്റെ ആശംസാ സന്ദേശം പുറത്തുവിട്ടത്.
കേരളത്തിലും ലോകമെമ്പാടുമുള്ള മലയാളികൾക്കും ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ. ഈ ദിനം എല്ലാവരുടെയും ജീവിതത്തിൽ സന്തോഷം നിറയ്ക്കട്ടെ. നമ്മുടെ സാമുദായിക ഐക്യം ശക്തിപ്പെടുത്തട്ടെ. ഈ ദിനത്തിൽ നമുക്ക് വാക്കുകൾകൊണ്ടും പ്രവർത്തികൊണ്ടും സ്നേഹവും സഹാനുഭൂതിയും പടർത്താമെന്നും ആരിഫ് മുഹമ്മദ് ഖാൻ ആശംസിച്ചു.
തിങ്കളാഴ്ചയാണ് ദീപാവലി. പടക്കം പൊട്ടിച്ചും, മധുരം വിളമ്പിയും വിപുലമായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് മലയാളികൾ.
Comments