ഭോപ്പാൽ: കൊറോണ അനാഥരാക്കിയ കുട്ടികളോടൊപ്പം ദീപാവലിയാഘോഷത്തിൽ പങ്കുചേർന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. കൊറോണ മഹാമാരി നിമിത്തം മാതാപിതാക്കളെ നഷ്ടപ്പെട്ട കുരുന്നുകളോടൊപ്പം ആടിയും പാടിയുമാണ് മുഖ്യമന്ത്രി ദീപാവലിയാഘോഷിച്ചത്.
मेरे बच्चों, तुम्हारे मुख पर जो यह हंसी, खुशी और आनंद है, यह सदैव अक्षुण्ण रहे, इसके लिए मुझे जो कुछ भी करना पड़ेगा, मैं करूंगा। हमारी भाजपा सरकार करेगी।
तुम सुखपूर्वक, आनंद के साथ अपना जीवन सुगमता से व्यतीत करो, यही तुम्हारे मामा शिवराज का संकल्प है। #दिवाली pic.twitter.com/ApsU9ddUnE
— Shivraj Singh Chouhan (@ChouhanShivraj) October 23, 2022
കുട്ടികൾക്കൊപ്പം മുഖ്യമന്ത്രി ചൗഹാൻ നൃത്തം ചെയ്തും പാട്ടുപാടിയും ആഘോഷിക്കുന്ന ദൃശ്യങ്ങളും ഇതിനിടെ വൈറലായി. ”നിങ്ങളുടെ ഈ സന്തോഷവും ഈ ആഹ്ളാദവും കാത്തുസൂക്ഷിക്കാൻ ഞാനെന്തും ചെയ്യും. നിങ്ങളുടെ മുഖത്തെ ഈ പുഞ്ചിരി അതെന്നും നിലനിൽക്കണം. നമ്മുടെ ബിജെപി സർക്കാർ അതിന് വേണ്ടുന്നതെല്ലാം നടപ്പിലാക്കും.” ശിവരാജ് സിംഗ് ചൗഹാൻ ട്വിറ്ററിലൂടെ പ്രതികരിച്ചു. മുഖ്യമന്ത്രി ശിവരാജ് സിംഗിന്റെ പത്‌നിയും കുട്ടികളോടൊപ്പം ദീപാവലിയാഘോഷിക്കാൻ ഭോപ്പാലിൽ എത്തിയിരുന്നു.
ദീപാവലി ദിനമായ ഇന്ന് വസതിയിലേക്ക് എത്തിയ കുട്ടികൾക്ക് മുഖ്യമന്ത്രി ആയുഷ് കിറ്റും വിതരണം ചെയ്തു. കുട്ടികൾ എല്ലാവരും ദീപാവലി ദിനത്തിൽ തന്റെ വസതിയിലേക്ക് വരണമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. കൊറോണയിൽ അനാഥരായ കുട്ടികളോടൊപ്പമായിരിക്കും ഇത്തവണത്തെ ദീപാവലിയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഒന്നുകൊണ്ടും വിഷമിക്കേണ്ടതില്ല, ഈ മാമൻ വിളിപ്പുറത്തുണ്ടെന്നായിരുന്നു മുഖ്യമന്ത്രി കുട്ടികളോട് പറഞ്ഞത്.
Comments