കോട്ടയം: വാകത്താനത്ത് യുവതിയ്‌ക്കും കുടുംബത്തിനും നേരെ ആക്രമണം. സംഭവത്തിൽ പുതുപറമ്പിൽ വീട്ടിൽ ശ്യാം പി ശശീന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു. വിവാഹം മുടക്കിയെന്ന് ആരോപിച്ചായിരുന്നു യുവാവിന്റെ പരാക്രമം.
കഴിഞ്ഞ ദിവസം രാവിലെയോടെയായിരുന്നു സംഭവം. ജോലിയ്‌ക്ക് പോകുമ്പോഴായിരുന്നു യുവതിയ്‌ക്ക് നേരെ ആക്രമണം ഉണ്ടായത്. വഴിയിൽ പതിയിരുന്ന ഇയാൾ കയ്യിൽ കരുതിയിരുന്ന മരക്കമ്പ് ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നു. ബഹളം കേട്ട് രക്ഷിക്കാനെത്തിയ യുവതിയുടെ പിതാവിനെയും യുവാവ് ആക്രമിച്ചു.
സംഭവത്തിൽ യുവതിയ്‌ക്കും പിതാവിനും പരിക്കേറ്റിട്ടുണ്ട്. ഇരുവരും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. കോടതിയിൽ ഹാജരാക്കിയ ശ്യാമിനെ റിമാൻഡ് ചെയ്തു.
















Comments