നമ്മുടെ ഭക്ഷണത്തിൽ ഒഴിച്ച് കൂടാൻ കഴിയാത്തതാണ് എണ്ണ. ഉപയോഗം വർദ്ധിച്ചാൽ പ്രശ്‌നക്കാരനാണെങ്കിലും അറിഞ്ഞ് ഉപയോഗിച്ചാൽ ഇതിന് നിരവധി ആരോഗ്യ ഗുണങ്ങളാണുള്ളത്. ഇന്ത്യയിൽ വെളിച്ചെണ്ണയെ കൂടാതെ വിവിധ തരം എണ്ണകൾ ഉപയോഗിക്കുന്നുണ്ട്. ഓരോന്നിനും അതിന്റേതായ ഗുണങ്ങളുമുണ്ട്. സ്‌മോക്ക് പോയിന്റുകൾക്കനുസരിച്ച് ഉപയോഗിച്ചാൽ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
എണ്ണ പാചകത്തിനുപയോഗിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട രണ്ടു കാര്യങ്ങളാണ് സ്‌മോക്ക് പോയിന്റും ഫ്‌ളാഷ് പോയിന്റും. എണ്ണയ്‌ക്കു തീ പിടിക്കുന്നതാണ് ഫ്‌ളാഷ് പോയിന്റ്. ചൂടാക്കുമ്പോൾ ഏത് താപനിലയിലാണ് എണ്ണ പുകയുന്നത് അതാണ് സ്‌മോക്ക് പോയിന്റ്. സ്‌മോക്ക് പോയിന്റ് ഉയർന്നതാണെങ്കിൽ ആ എണ്ണ നമുക്ക് ഉയർന്ന താപനിലയിൽ ചൂടാക്കാം. എന്നാൽ സ്‌മോക്ക് പോയിന്റ് കുറഞ്ഞ എണ്ണയെ വറുക്കലിനും പൊരിക്കലിനും മറ്റുമായി അധികനേരം ചൂടാക്കുമ്പോൾ ചൂടാക്കുമ്പോൾ എണ്ണയിലുണ്ടാകുന്ന ഫ്രീറാഡിക്കലുകളും മറ്റുരസഘടകങ്ങളും കാൻസറിനും മറ്റും കാരണമാകാം. പൊതുവേ സസ്യ എണ്ണകൾക്കാണ് ഉയർന്ന സ്‌മോക്ക് പോയിന്റുള്ളത്. എന്നാൽ എണ്ണ ആവർത്തിച്ച് ഉപയോഗിക്കുമ്പോൾ സ്‌മോക്ക് പോയിന്റ് വീണ്ടും കുറയുന്നു.
വെളിച്ചെണ്ണ
നമ്മൾ മലയാളികൾ കൂടുതലും ഉപയോഗിക്കുന്ന എണ്ണയാണ് വെളിച്ചെണ്ണ. നാളികേരത്തിൽ നിന്ന് ഉണ്ടാക്കുന്ന എണ്ണയാണ് നമ്മുടെ കറികളെയും തോരനുകളെയും മറ്റും സ്വാദിഷ്ടമാക്കുന്നത്. എന്നാൽ വെളിച്ചെണ്ണയ്‌ക്ക് കുറഞ്ഞ് സ്‌മോക്ക് പോയിന്റാണുള്ളത്. 171 ഡിഗ്രി സെൽഷ്യസ് സ്‌മോക്ക് പോയിന്റുള്ള വെളിച്ചെണ്ണ ഭക്ഷണപഥാർത്ഥങ്ങൾ വറത്തുകോരാൻ വിദഗ്ധർ ശുപാർശ ചെയ്യുന്നില്ല.
തവിട് എണ്ണ
254 ഡിഗ്രി സെൽഷ്യസാണ് തവിടെണ്ണയുടെ സ്‌മോക്ക് പോയിന്റ്. ഉയർന്ന താപനിലെ നേരിടാൻ കഴിയുമെന്നാണ് ഇതിനർത്ഥം.ഡീപ്പ് ഫ്രൈ ചെയ്യുന്നതിനായി ഇത് ഉപയോഗിക്കാം. ഇതിലെ ഓർസിനോൾ രക്തത്തിലെ കൊളസ്‌ട്രോൾ കുറയ്‌ക്കുമെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു.
കടുകെണ്ണ
254 ഡിഗ്രി സെൽഷ്യസ് സ്‌മോക്ക് പോയിന്റുള്ള കടുകെണ്ണ ഡീപ്പ ഫ്രൈ ചെയ്യുന്നതിന് അനുയോജ്യമാണ്. നല്ല ഫാറ്റി ആസിഡുള്ളതിനാൽ ഇത് പാചകത്തിന് നല്ലതാണ്.
ഒലീവ് ഓയിൽ
207 ഡിഗ്രി സെൽഷ്യസാണ് ഒലീവ് ഓയിലിന്റെ സ്‌മോക്ക് പോയിന്റ്. ഉയർന്ന സ്‌മോക്ക് പോയിൻുണ്ടെങ്കിലും ഇന്ത്യൻ വിഭവങ്ങൾ പാചകം ചെയ്യാൻ ഇത് ഉപയോഗിക്കരുതെന്നാണ് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. സാലഡ് ഡ്രെസ്സിംഗിനായി വെർജിൻ ഒലിവ് ഓയിൽ ഉപയോഗിക്കുക.
എള്ളെണ്ണ
210 ഡിഗ്രി സെൽഷ്യസ് ആണ്. എള്ളെണ്ണയുടെ സ്‌മോക്ക് പോയിന്റ്.ഇതിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ കൂടുതലാണ്. എള്ളെണ്ണയ്‌ക്ക് നല്ല മണമുള്ളതിനാൽ, രുചി വർദ്ധിപ്പിക്കുന്നതിന് ഭക്ഷണത്തിൽ കുറേശ്ശെ ചേർക്കാവുന്നതാണ്.
സൺഫ്‌ളവർ ഓയിൽ
ഒലിക് ആസിഡ് കൂടുതലുള്ള സൂര്യകാന്തി എണ്ണയിൽ 232 ഡിഗ്രി സെൽഷ്യസാണ് സ്‌മോക്ക് പോയിന്റ്. ഈ എണ്ണകൾ ഭക്ഷണം ഡീപ്പ് ഫ്രൈ ചെയ്യാൻ നല്ലതാണ്.
അവക്കാഡോ എണ്ണ
അവോക്കാഡോയിൽ നിന്ന് ലഭിക്കുന്ന ഈ എണ്ണയ്‌ക്ക് ഏകദേശം 271 ഡിഗ്രി സെൽഷ്യസ് സ്‌മോക്ക് പോയിന്റ് ഉണ്ട്, ഇത് ഉയർന്ന ചൂടുള്ള പാചകത്തിന് അനുയോജ്യമാണ്.
കനോല എണ്ണ
വളരെ ആരോഗ്യകരമായ മറ്റൊരു എണ്ണയാണ് പൂരിത കൊഴുപ്പ് കുറഞ്ഞ കനോല എണ്ണ. ഒമേഗ -3 ഫാറ്റി ആസിഡുകൾ പോലുള്ള മികച്ച ഗുണങ്ങൾ ഉള്ളതിനാൽ, ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്‌ക്കാനും സഹായിക്കുന്നു.
















Comments