ഫ്‌ളാഷ്-സ്‌മോക്ക് പോയിന്റുകൾക്കനുസരിച്ച് ഉപയോഗിച്ചാൽ ഈ എണ്ണകളാണ് താരം; വെറുതെയങ്ങനെ വറുത്തുകോരാനും മസാജ് ചെയ്യാനും മാത്രമുള്ളതല്ലെന്ന് തിരിച്ചറിയൂ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഫ്‌ളാഷ്-സ്‌മോക്ക് പോയിന്റുകൾക്കനുസരിച്ച് ഉപയോഗിച്ചാൽ ഈ എണ്ണകളാണ് താരം; വെറുതെയങ്ങനെ വറുത്തുകോരാനും മസാജ് ചെയ്യാനും മാത്രമുള്ളതല്ലെന്ന് തിരിച്ചറിയൂ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 24, 2022, 02:53 pm IST
Facebook
Twitter
WhatsAppTelegram

നമ്മുടെ ഭക്ഷണത്തിൽ ഒഴിച്ച് കൂടാൻ കഴിയാത്തതാണ് എണ്ണ. ഉപയോഗം വർദ്ധിച്ചാൽ പ്രശ്‌നക്കാരനാണെങ്കിലും അറിഞ്ഞ് ഉപയോഗിച്ചാൽ ഇതിന് നിരവധി ആരോഗ്യ ഗുണങ്ങളാണുള്ളത്. ഇന്ത്യയിൽ വെളിച്ചെണ്ണയെ കൂടാതെ വിവിധ തരം എണ്ണകൾ ഉപയോഗിക്കുന്നുണ്ട്. ഓരോന്നിനും അതിന്റേതായ ഗുണങ്ങളുമുണ്ട്. സ്‌മോക്ക് പോയിന്റുകൾക്കനുസരിച്ച് ഉപയോഗിച്ചാൽ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

എണ്ണ പാചകത്തിനുപയോഗിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട രണ്ടു കാര്യങ്ങളാണ് സ്‌മോക്ക് പോയിന്റും ഫ്‌ളാഷ് പോയിന്റും. എണ്ണയ്‌ക്കു തീ പിടിക്കുന്നതാണ് ഫ്‌ളാഷ് പോയിന്റ്. ചൂടാക്കുമ്പോൾ ഏത് താപനിലയിലാണ് എണ്ണ പുകയുന്നത് അതാണ് സ്‌മോക്ക് പോയിന്റ്. സ്‌മോക്ക് പോയിന്റ് ഉയർന്നതാണെങ്കിൽ ആ എണ്ണ നമുക്ക് ഉയർന്ന താപനിലയിൽ ചൂടാക്കാം. എന്നാൽ സ്‌മോക്ക് പോയിന്റ് കുറഞ്ഞ എണ്ണയെ വറുക്കലിനും പൊരിക്കലിനും മറ്റുമായി അധികനേരം ചൂടാക്കുമ്പോൾ ചൂടാക്കുമ്പോൾ എണ്ണയിലുണ്ടാകുന്ന ഫ്രീറാഡിക്കലുകളും മറ്റുരസഘടകങ്ങളും കാൻസറിനും മറ്റും കാരണമാകാം. പൊതുവേ സസ്യ എണ്ണകൾക്കാണ് ഉയർന്ന സ്‌മോക്ക് പോയിന്റുള്ളത്. എന്നാൽ എണ്ണ ആവർത്തിച്ച് ഉപയോഗിക്കുമ്പോൾ സ്‌മോക്ക് പോയിന്റ് വീണ്ടും കുറയുന്നു.

വെളിച്ചെണ്ണ

നമ്മൾ മലയാളികൾ കൂടുതലും ഉപയോഗിക്കുന്ന എണ്ണയാണ് വെളിച്ചെണ്ണ. നാളികേരത്തിൽ നിന്ന് ഉണ്ടാക്കുന്ന എണ്ണയാണ് നമ്മുടെ കറികളെയും തോരനുകളെയും മറ്റും സ്വാദിഷ്ടമാക്കുന്നത്. എന്നാൽ വെളിച്ചെണ്ണയ്‌ക്ക് കുറഞ്ഞ് സ്‌മോക്ക് പോയിന്റാണുള്ളത്. 171 ഡിഗ്രി സെൽഷ്യസ് സ്‌മോക്ക് പോയിന്റുള്ള വെളിച്ചെണ്ണ ഭക്ഷണപഥാർത്ഥങ്ങൾ വറത്തുകോരാൻ വിദഗ്ധർ ശുപാർശ ചെയ്യുന്നില്ല.

തവിട് എണ്ണ

254 ഡിഗ്രി സെൽഷ്യസാണ് തവിടെണ്ണയുടെ സ്‌മോക്ക് പോയിന്റ്. ഉയർന്ന താപനിലെ നേരിടാൻ കഴിയുമെന്നാണ് ഇതിനർത്ഥം.ഡീപ്പ് ഫ്രൈ ചെയ്യുന്നതിനായി ഇത് ഉപയോഗിക്കാം. ഇതിലെ ഓർസിനോൾ രക്തത്തിലെ കൊളസ്‌ട്രോൾ കുറയ്‌ക്കുമെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു.

കടുകെണ്ണ

254 ഡിഗ്രി സെൽഷ്യസ് സ്‌മോക്ക് പോയിന്റുള്ള കടുകെണ്ണ ഡീപ്പ ഫ്രൈ ചെയ്യുന്നതിന് അനുയോജ്യമാണ്. നല്ല ഫാറ്റി ആസിഡുള്ളതിനാൽ ഇത് പാചകത്തിന് നല്ലതാണ്.

ഒലീവ് ഓയിൽ

207 ഡിഗ്രി സെൽഷ്യസാണ് ഒലീവ് ഓയിലിന്റെ സ്‌മോക്ക് പോയിന്റ്. ഉയർന്ന സ്‌മോക്ക് പോയിൻുണ്ടെങ്കിലും ഇന്ത്യൻ വിഭവങ്ങൾ പാചകം ചെയ്യാൻ ഇത് ഉപയോഗിക്കരുതെന്നാണ് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. സാലഡ് ഡ്രെസ്സിംഗിനായി വെർജിൻ ഒലിവ് ഓയിൽ ഉപയോഗിക്കുക.

എള്ളെണ്ണ

210 ഡിഗ്രി സെൽഷ്യസ് ആണ്. എള്ളെണ്ണയുടെ സ്‌മോക്ക് പോയിന്റ്.ഇതിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ കൂടുതലാണ്. എള്ളെണ്ണയ്‌ക്ക് നല്ല മണമുള്ളതിനാൽ, രുചി വർദ്ധിപ്പിക്കുന്നതിന് ഭക്ഷണത്തിൽ കുറേശ്ശെ ചേർക്കാവുന്നതാണ്.

സൺഫ്‌ളവർ ഓയിൽ

ഒലിക് ആസിഡ് കൂടുതലുള്ള സൂര്യകാന്തി എണ്ണയിൽ 232 ഡിഗ്രി സെൽഷ്യസാണ് സ്‌മോക്ക് പോയിന്റ്. ഈ എണ്ണകൾ ഭക്ഷണം ഡീപ്പ് ഫ്രൈ ചെയ്യാൻ നല്ലതാണ്.

അവക്കാഡോ എണ്ണ

അവോക്കാഡോയിൽ നിന്ന് ലഭിക്കുന്ന ഈ എണ്ണയ്‌ക്ക് ഏകദേശം 271 ഡിഗ്രി സെൽഷ്യസ് സ്‌മോക്ക് പോയിന്റ് ഉണ്ട്, ഇത് ഉയർന്ന ചൂടുള്ള പാചകത്തിന് അനുയോജ്യമാണ്.

കനോല എണ്ണ

വളരെ ആരോഗ്യകരമായ മറ്റൊരു എണ്ണയാണ് പൂരിത കൊഴുപ്പ് കുറഞ്ഞ കനോല എണ്ണ. ഒമേഗ -3 ഫാറ്റി ആസിഡുകൾ പോലുള്ള മികച്ച ഗുണങ്ങൾ ഉള്ളതിനാൽ, ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്‌ക്കാനും സഹായിക്കുന്നു.

 

Tags: oil
Share
Tweet
SendShare

More News from this section

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

Latest News

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies